ഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോഗബാധയുടെ കാര്യം സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച 80 ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 508 പേർ മരിച്ചു.

https://twitter.com/smritiirani/status/1321436270736875524