നീലേശ്വരം: പാമ്പുപിടിത്തം പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരമൊരുക്കി വനംവകുപ്പ്. തീരദേശ മേഖലകളില്‍ പോലും രാജവെമ്പാല ഉള്‍പ്പെടെയുള്ളയുള്ളവയെ ഇടയ്ക്കിടെ കാണാന്‍ തുടങ്ങിയതോടെ പാമ്പു പിടിത്തത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ കൂടുതല്‍ പേര്‍ വേണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നത്.
വനംവകുപ്പ് ജീവനക്കാരും താല്‍ക്കാലിക വാച്ചര്‍മാരുമായി ജില്ലയില്‍ പാമ്പു പിടിത്തത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ 21 പേരാണു നിലവിലുള്ളത്. സാമൂഹിക വനവല്‍ക്കരണ വിഭാഗമാണ് പാമ്പുപിടിത്തം പരിശീലിപ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചത്. 24 അപേക്ഷകരുണ്ട്.
നവംബര്‍ 11 മുതല്‍ കാസര്‍കോട് വിദ്യാനഗര്‍ ഉദയഗിരിയിലെ വനശ്രീ കോംപ്ലക്‌സില്‍ ഇവര്‍ക്കു പരിശീലനം നല്‍കും. സാമൂഹിക വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത്.കെ.രാമനാണ് പരിശീലന ചുമതല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഷന്‍ കോഡും നല്‍കും.
Be the first to write a comment.