Connect with us

kerala

മുഖ്യമന്ത്രിയുടെ വാക്ക് ചതി; കാലുപിടിപ്പിച്ച പുന്നല വഞ്ചിച്ചു: ആരോപണവുമായി വാളയാറിലെ അമ്മ

വനിതാ സെല്ലില്‍നിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കള്‍ കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും ‘പെണ്‍കുട്ടികള്‍ മരിച്ചു തൂങ്ങിനില്‍ക്കുന്നു’ എന്നാണു രേഖപ്പെടുത്തിയത്

Published

on

പാലക്കാട്: വാളയാര്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് യാതൊരു വിലയുമില്ലാത്ത ചതിയായി മാറിയെന്നും മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്നും മരിച്ച കുട്ടികളുടെ അമ്മ.

പുനരന്വേഷണ ഉത്തരവിറങ്ങും മുന്‍പു കേസ് വീണ്ടും അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. വനിതാ സെല്ലില്‍നിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കള്‍ കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും ‘പെണ്‍കുട്ടികള്‍ മരിച്ചു തൂങ്ങിനില്‍ക്കുന്നു’ എന്നാണു രേഖപ്പെടുത്തിയത്.

മൊഴി രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവരുടെ പേരും ഫോണ്‍ നമ്പറും എഴുതിയിരുന്നില്ല. മൊഴിയെടുക്കുന്ന തീയതിയും രേഖപ്പെടുത്തിയില്ലെന്നതു ദുരൂഹമാണ്. കേസില്‍ പ്രബലനായൊരു ആറാം പ്രതി കൂടി ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണു പൊലീസിന്റെ നീക്കങ്ങളെന്നും അവര്‍ പറഞ്ഞു.

പൊലീസ് തങ്ങളെ ജീവിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയാണ്. കേസ് അട്ടിമറിക്കുന്നതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍, യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടുവരുമെന്നു തങ്ങള്‍ക്കു നല്‍കിയ വാക്കു പാലിച്ചില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു; മാറ്റം തിങ്കളാഴ്ച മുതല്‍

ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Published

on

ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതവല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Continue Reading

kerala

പ്രതീക്ഷയുടെ ഫ്രീകിക്ക്; ജുവാന്റോയുടെ മുറിയാത്ത കാല്‍ചലനങ്ങള്‍

തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ.

Published

on

ദോഹ ദവാര്‍

കഴിഞ്ഞ ദിവസം ദോഹ കോര്‍ണിഷ് തീരത്ത് സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടത്തിലിരുന്ന് ബെഞ്ചില്‍ വെച്ചിരുന്ന രിഹ്ല പന്ത് ഒരു കാലില്‍ നിന്ന് മറുകാലിലേക്ക് മാറ്റുകയായിരുന്നു ഇടതു കൈ ഇല്ലാത്ത, പാതിമുറിഞ്ഞ ഒരുവലതുകൈ മാത്രമുള്ള ആ യുവാവ് ആദ്യം. ഇടക്കെപ്പോഴോ ആകാശത്തേക്ക് കണ്ണുംനട്ട് കിടന്നുകഴിഞ്ഞിട്ടുണ്ടാവും. ഇരുകാലുകള്‍ക്കിടയിലൂടെ പന്ത് പെട്ടെന്ന് കറങ്ങിക്കൊണ്ടിരുന്നു.

ഇടക്ക് രണ്ട് കാലിലും പിടിച്ച് ചുഴറ്റി തന്റെ വലതുകാലിലെ ഷൂവിനടയിലേക്ക് പന്തെത്തിയതെങ്ങിനെയെന്ന് നാം അത്ഭൂതംപൂണ്ടിരിക്കവെ പന്ത് ആ ഷൂവിനടിയില്‍ വീഴാതെ കറങ്ങിക്കൊണ്ടേയിരിക്കും, മനോഹരമായ ഒരു ദൃശ്യാനുഭവം നാം കണ്ടുകഴിയും. ചുറ്റുമുള്ള ആള്‍ക്കൂട്ടം നിറകൈയ്യടിയോടെ അത് ഏറ്റുവാങ്ങും. ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ ഇന്ദ്രജാലം തീര്‍ക്കുന്നയാള്‍ ജുവാന്റോ അഗ്വിലോ. ഖത്തറില്‍ ലോകകപ്പിന് അതിഥിയായി എത്തിയതാണ് ലോകത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറായ ഈ ചെറുപ്പക്കാരന്‍.

അംഗപരിമിതരോ ശാരീരിക പ്രയാസമുള്ളവരോ അരികുചേര്‍ന്ന് നടക്കേണ്ടവരല്ലെന്ന് ഖത്തറിലെ തെരുവുകളിലൂടെ പ്രഖ്യാപിക്കുകയാണ് ജുവാന്റോ. ആ യുവാവിന്റെ പ്രകടനം പലപ്പോഴും ആള്‍ക്കൂട്ടം അയാള്‍ക്ക് ചുറ്റിലും ശ്വാസമടക്കി നിന്നാണ് കാണുന്നത്. തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ. ചിലിയാണ് സ്വദേശം. പിന്നീട് ബ്രസീലിലേക്കും അമേരിക്കയിലേക്കും താമസം മാറ്റി. ചിലിയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്. 2013 ലെ ചിലി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍ ദേശീയ ചാമ്പ്യനായി.

അഡിഡാസ് അംബാസഡറായും പ്രവര്‍ത്തിച്ചു. പതിവു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കും ഏറെ മുന്‍ഗണന നല്‍കുന്ന ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ അതിന്റെ ഒരു വിളംബരം തന്നെ നടത്തിയെന്ന് ജുവാന്റോ. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് അംഗപരിമിതരാണ് ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പിന് സാക്ഷിയാവാനെത്തിയത്. തങ്ങളുടെ ഭൂമിയും ആകാശവും മറ്റുമനുഷ്യരുടേതിനൊപ്പമാണെന്ന് തെളിയിച്ച് വ്യത്യസ്തമായ ലോകകപ്പ് അനുഭവം പകര്‍ന്ന ഖത്തറിന് ജുവാന്റോ അഗ്വിലോ ഹൃദയംചേര്‍ത്ത് സ്പാനിഷില്‍ നന്ദി പറയുന്നു: ഗ്രാസീയാസ് ഖത്തര്‍; നന്ദി ഖത്തര്‍.

Continue Reading

kerala

വിഴിഞ്ഞം സമരത്തില്‍ അനുനയ നീക്കം സജീവം , കര്‍ദിനാള്‍ ക്ലീമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍ക്കാന്‍ അനുനയ നീക്കം സജീവം. സമവായത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി മലങ്കര ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ചര്‍ച്ച നടത്തി.

Published

on

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍ക്കാന്‍ അനുനയ നീക്കം സജീവം. സമവായത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി മലങ്കര ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ചര്‍ച്ച നടത്തി.

നേരത്തെ ലത്തീന്‍ സഭാ നേതാക്കള്‍ ചീപ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. കര്‍ദ്ദിനാള്‍ ക്ലീമിസ് മുന്‍ കൈയെടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീന്‍ സഭയും തമ്മിലുള്ള ചര്‍ച്ച നടത്തിയത്.അതിനിടെ ഗാന്ധിസ്മാരക നിധിയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് രംഗത്തുണ്ട്. ഇതിനായി ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്‍. ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ടി.പി. ശ്രീനിവാസന്‍. ജോര്‍ജ് ഓണക്കൂര്‍ എന്നിവരുള്‍പ്പെട്ട കോ‌ര്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

Continue Reading

Trending