തിരുവനന്തപുരം: സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. സഭയില്‍വെച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാണ്. എല്ലാം ചര്‍ച്ച ചെയ്തുകഴിഞ്ഞു, പുതുതായി ഒന്നുമില്ല. പരാമര്‍ശം നിയമവിരുദ്ധമെന്നും ആനത്തലവട്ടം പറഞ്ഞു.
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉള്‍പെടുത്തിയ സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ വിഷയത്തില്‍ ദൃശ്യമാധ്യമങ്ങളുടെ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫിനെയും ആക്രമിക്കാന്‍ മുന്നില്‍ നിന്നയാളാണ് ആനത്തലവട്ടം.