Connect with us

main stories

പ്രസിഡന്റാവാനില്ലെന്ന് രാഹുല്‍ ഗാന്ധി; സോണിയാ ഗാന്ധി തുടരാന്‍ തീരുമാനം

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ തല്‍ക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് വ്യക്തമാക്കി വീണ്ടും രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് രാഹുല്‍ തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് നേതാക്കളെ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളും തിരുത്തല്‍വാദി നേതാക്കളും പങ്കെടുത്തിരുന്നു. പ്രധാനമായും സംഘടനാ പ്രശ്നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോല്‍വി യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവെച്ചു.

ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും എന്നതിന് ഉദാഹരണമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയെന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ ആത്മപരിശേധന വേണമെന്ന നിലപാടും പലരും മുന്നോട്ട് വെച്ചു.

ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തണം എന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ തല്‍ക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ സോണിയ ഗാന്ധി തല്‍ക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്; പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു

ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.

Published

on

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.

ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച 1.19ഓടെയായിരുന്നു പ്രഖ്യാപനം. ചിഹ്നമായി കാറും പിങ്ക് നിറവും പാര്‍ട്ടി നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.സി.ആര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയുറപ്പിക്കുകയെന്നതാണ് പുതിയ പാര്‍ട്ടിയിലൂടെ ചന്ദ്ര ശേഖര്‍ റാവുവിന്റെ ലക്ഷ്യം. നേരത്തെ പുതിയ ദേശീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപനം നടത്തിയിരുന്നു.

Continue Reading

kerala

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി; സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.

Published

on

കോഴിക്കോട്ട് ഇന്ന് സംഘടിപ്പിക്കാനിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ്സ് റദ്ദാക്കി. പരിപാടിക്കെതിരെ ബിജെപി പൊലീസ് മേധാവിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കിയത്.

ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

Continue Reading

india

മുംബൈയില്‍ അപകടസ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി; 5 പേര്‍ മരിച്ചു

അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

Published

on

മുംബൈയിലെ ബാന്ദ്രവര്‍ളി സീ ലിങ്ക് റോഡിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

നിമിഷങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് എത്തിയതായിരുന്നു. ഇതിനിടയിലേക്ക് കാര്‍ ഇടിച്ച്  കയറിയാണ് അപകടമുണ്ടായത്. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് ഉള്‍പ്പടെ 5 വാഹനങ്ങളാണ് തകര്‍ന്നത്. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

Continue Reading

Trending