Connect with us

More

ട്വന്റി 20-യിലെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്കയുടെ ന്യൂസിലാന്റ് പര്യടനത്തിന് തുടക്കം

Published

on

ഓക്ക്‌ലാന്റ്: ന്യൂസിലാന്റ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയത്തോടെ തുടക്കം. പര്യടനത്തിലെ ഏക ട്വന്റി-20 മത്സരത്തില്‍ 78 റണ്‍സിനാണ് ആഫ്രിക്കന്‍ സംഘം ആതിഥേയരെ കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടായി ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 185 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഇംറാന്‍ താഹിറിനു മുന്നില്‍ വട്ടംകറങ്ങി വീണ കിവീസിന്റെ ഇന്നിങ്‌സ് 14.5 ഓവറില്‍ 107 റണ്‍സില്‍ അവസാനിച്ചു. താഹിര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

ഓപണര്‍ ഹാഷിം അംലയുടെ (43 പന്തില്‍ 62) അര്‍ധ സെഞ്ച്വറിയും ഫാഫ് ഡുപ്ലസ്സി (36), എ.ബി ഡിവില്ലിയേഴ്‌സ് (26), ജീന്‍പോള്‍ ഡ്യുമിനി (29) എന്നിവരുടെ മികവുമാണ് സന്ദര്‍ശകര്‍ക്കു മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ട്രെന്റ് ബൗള്‍ട്ട് എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കോളിന്‍ ഗ്രാന്‍ഹോം 22 റണ്‍സിന് രണ്ടു പേരെ പുറത്താക്കി. ഓപണിങ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സ് കിവീസിനു വേണ്ടി അരങ്ങേറി.

ഇംറാന്‍ താഹിര്‍

ഇംറാന്‍ താഹിര്‍

മറുപടി ബാറ്റിങില്‍ ടോം ബ്രൂസ് (33) മാത്രമാണ് ന്യൂസിലാന്റിനു വേണ്ടി തിളങ്ങിയത്. ബ്രൂസിനെ കൂടാതെ രണ്ടക്കം കടന്നത് കെയ്ല്‍ വില്യംസണ്‍ (13), ഗ്രാന്‍ഹോം (15), ടിം സൗത്തി (20) എന്നിവര്‍ മാത്രം. 25 റണ്‍സിന് അഞ്ചു പേരെ ഇംറാന്‍ താഹിര്‍ മടക്കിയപ്പോള്‍ ആന്‍ഡിലെ ഫെലുക്വായോ 19 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ഇംറാന്റെ ആദ്യ രണ്ടു വിക്കറ്റുകള്‍ ഒരു ഓവറിലെ അടുത്തടുത്ത പന്തുകൡലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

on

ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ രാത്രി 10.49നാണ് സംഭവം. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിന്‍ പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. അപകടം ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം; സുപ്രിം കോടതിയെ സമീപിക്കും

ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു

Published

on

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. വിചാരണ വൈകിപ്പിച്ചത് മനഃപൂര്‍വമാണെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അലസതയുണ്ടായി. പൊലീസ് അന്വേഷണം കൃത്യമായി നടത്തി. ഗ്രീഷ്മ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായത്. റിലീസിംഗ് ഓര്‍ഡറുമായി അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.

Continue Reading

kerala

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Published

on

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Continue Reading

Trending