തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ അവഹേളിച്ചത് കൂടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ജോര്‍ജ് പീഡന ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്താതെ കന്യാസ്ത്രീകള്‍ കേസ് നല്‍കണമായിരുന്നുവെന്ന് പ്രതികരിക്കേണ്ടത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കടമയാണ്. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയുടെ കുടുംബത്തിന് മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉന്നതി അന്വേഷിക്കണമെന്നുമായിരുന്നു പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍.