kerala
മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍
മാര്‍ച്ച് ഒമ്പതിനും പത്തിനും ചെന്നൈയില്‍ നടക്കുന്ന മുസ്്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡോജ്വല വിജയമാക്കാന്‍ ചെന്നൈയില്‍ ഒരുക്കങ്ങള്‍ തകൃതി.
ചെന്നൈ: മാര്‍ച്ച് ഒമ്പതിനും പത്തിനും ചെന്നൈയില്‍ നടക്കുന്ന മുസ്്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡോജ്വല വിജയമാക്കാന്‍ ചെന്നൈയില്‍ ഒരുക്കങ്ങള്‍ തകൃതി. ഒമ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിച്ചേരും. ഉത്തരേന്ത്യല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധിനിധികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളം, തമിള്‍നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 28 ന് സമാപിക്കും. ആപ്പ് വഴി ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടത്തിയ പ്രതിനിധികള്‍ക്ക് മാത്രമേ പ്രധിനിധികളെന്ന ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.
രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജില്ലാ കോഡിനേറ്റര്‍മാരും പോഷക സംഘടനാ കോഡിനേറ്റര്‍മാരും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. മാര്‍ച്ച് 10 ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി മഹാറാലിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് മുഖ്യാതിഥി. റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷങ്ങള്‍ അണിനിരക്കും. റാലിക്ക് വേദിയാകുന്ന കൊട്ടിവാക്ക്കം വൈ.എം.സി.എ ഗ്രൗണ്ടിനോട് ചേര്‍ന്ന് സ്വാഗത സംഘം ഓഫീസ് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് വരികയാണ്. ചെന്നൈ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ മാറി മെയിന്‍ ഹൈവേയിലാണ് പൊതുസമ്മേളനം നടക്കുന്ന ഖാഇദെ മില്ലത്ത് നഗര്‍ ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകരെ ചെന്നൈയിലെത്തിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണം. വാഹനങ്ങളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ റൂട്ട്, പ്രവര്‍ത്തകരുടെ എണ്ണം, ടീം ലീഡറുടെ പേര് എന്നിവ ഇതിനായി തയ്യാറാക്കിയ ആപ്പ് മുഖേന രജിസ്ട്രര്‍ ചെയ്യണം. പ്രവര്‍ത്തകര്‍ക്ക് യാത്രാ മധ്യേ ഫ്രഷ് ആകാനുള്ള പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേശീയ കമ്മിറ്റി ശ്രദ്ധിക്കുന്നുണ്ട്. ദേശീയ സമ്മേളനത്തിലേക്ക് മാര്‍ച്ച് ഒമ്പതിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കായി ദേശീയ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ച് റെയില്‍വേ ബോര്‍ഡ് ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് ഒമ്പതിന് വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് മാര്‍ച്ച് 10 കാലത്ത് ഏഴിന് ചെന്നൈയിലെത്തിച്ചേരും. തിരിച്ച് മാര്‍ച്ച് 10 രാത്രി 11 മണിക്ക് ചെന്നൈയില്‍ നിന്ന് മടങ്ങി മാര്‍ച്ച് 11 ന് രാവിലെ കേരളത്തില്‍ എത്തും.
ഈ ട്രെയിനില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ കാസര്‍ക്കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ ബന്ധപ്പെടണം. പഞ്ചായത്തുകളില്‍ നിന്ന് സ്‌പെഷ്യല്‍ വാഹനങ്ങളില്‍ പുറപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോകുന്ന വഴിയില്‍ കുളിക്കാനും മറ്റും പ്രാഥമിക സൗകര്യമൊരുക്കുന്നതിന് ഓരോ വാഹനവും ടീം ലീഡറെ വെച്ച് ആപ്പ് ഉപയോഗിച്ച് മണ്ഡലം കോഡിനേറ്റര്‍ വഴി രജിസ്റ്റര്‍ ചെയ്യണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ഘടകങ്ങളിലെയും ഭാരവാഹികള്‍ ജാഗ്രതയോട് കൂടി ശ്രദ്ധിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു.
kerala
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു
പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂര്‍ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തില്‍ കാറില്‍ നിന്ന് ഇറക്കി രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശി അനില്‍, നിയാസ്, രത്നാകരന്‍ എന്നിവര്‍ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
kerala
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍
രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിച്ചു.
പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി). വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.
kerala
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; എസ്.ഐ.ആറും പി.എം.ശ്രീയും ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.
എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.
കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
News19 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india21 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്‌നാട്-ആന്ധ്രാ തീരത്തേക്ക്

