Sports
ആ ക്യാച്ച് മാന്ത്രികം
ബംഗളൂരു:മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 20 റണ്‍സ്. മാരക ഫോമില്‍ കളിക്കുന്ന നായകന്‍ കീത്ത് വില്ല്യംസണെതിരെ സിറാജ് ഏത് വിധം പന്തെറിയുമെന്ന ആശങ്കയായിരുന്നു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വന്‍ ജനക്കൂട്ടത്തിന്. പതിനെട്ടാം ഓവറില്‍ സിക്‌സറും ബൗണ്ടറിയുമെല്ലാം യഥേഷ്ടം വഴങ്ങിയിരുന്നു വലിയ മല്‍സര പരിചയക്കുറവുള്ള ഹൈദരാബാദുകാരനായ സിറാജ്. അതിര്‍ത്തി വരകളില്‍ നായകന്‍ വിരാത് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ജാകരൂഗരായി. വില്ല്യംസണ്‍ പന്തിനോടും സിറാജിനോടും ദയ കാണിക്കില്ലെന്നുറപ്പായിരുന്നു. 42 പന്തില്‍ 81 റണ്‍സുമായി കളിക്കുന്ന താരം. യോര്‍ക്കറായിരുന്നു സിറാജിന്റെ പ്ലാന്‍. അത് മനസ്സിലാക്കി തന്നെ വില്ല്യംസണ്‍ ചാടി മുന്നോട്ട് കയറി പന്ത് ഫൈന്‍ലെഗ് ബൗണ്ടറിയിലൂടെ സിക്‌സറിന് പറത്താനായി കോരിയടിച്ചു. അവിടെ കൃത്യമായി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ ഉണ്ടായിരുന്നു. തൊട്ട് മുമ്പ് ഫീല്‍ഡിംഗ് പിഴവില്‍ സിംഗിളാവുന്ന പന്ത് ബൗണ്ടറിയാക്കി മാറ്റിയിരുന്നു കോളിന്‍. പക്ഷേ ചിന്നസ്വാമി നിശ്ബദാമായി നില്‍ക്കവെ പന്ത് നേരെ കോളിന്റെ കരങ്ങളിലേക്ക്……. ഭദ്രമായ ക്യാച്ച്… കമ്മോണ്‍ എന്ന അലറലുമായി കോലിയും ഡി വില്ലിയേഴ്‌സുമെല്ലാം സിറാജിന്റെ അരികിലേക്ക്… അടുത്ത അഞ്ച് പന്തുകള്‍ സിറാജ് ഭദ്രമായി എറിഞ്ഞു. ആകെ വഴങ്ങിയത് ആറ് റണ്‍സ്. അങ്ങനെ 14 റണ്‍സിന് ബാംഗ്ലൂര്‍ വിജയം.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ചില ഘട്ടങ്ങളില്‍ പാളിയിരുന്നു. പക്ഷേ വലിയ സ്‌ക്കോര്‍ കൈവശമുള്ളതിനാല്‍ അവസാനം വരെ പോരാടാന്‍ അവര്‍ക്കായി. മൂന്ന് പേരായിരുന്നു വിജയത്തിന്റെ അടിത്തറക്കാര്‍. ഒന്നാമന്‍ മറ്റാരുമല്ല-എബി ഡി വില്ലിയേഴ്‌സ് തന്നെ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നേടിയ 218 റണ്‍സിലെ വിലപ്പെട്ട 69 റണ്‍സ് സംഭാവന ചെയ്തത് എബിയായിരുന്നു. പന്ത്രണ്ട് കനമുളള ബൗണ്ടറികളും ഒരു സിക്‌സറുമായി 39 പന്തുകള്‍ മാത്രം നേരിട്ട അതിവേഗ ഇന്നിംഗ്‌സ് മാത്രമായിരുന്നില്ല ദക്ഷിണാഫ്രിക്കക്കാരന്റെ സംഭാവന. ഹൈദരാബാദ് നിരയിലെ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് കൂറ്റനടികളുമായി ബംഗളൂരുവിനെ വിറപ്പിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ എബി എടുത്ത മാന്ത്രിക ക്യാച്ച് ഐ.പി.എല്‍ കണ്ട് അത്യുഗ്രന്‍ ക്യാച്ചായിരുന്നു. സിക്‌സറിലേക്ക് പറന്ന പന്തിനെ തന്നോളം ഉയരത്തില്‍ ചാടി ഒറ്റ കൈയ്യില്‍ അദ്ദേഹം നിയന്ത്രിച്ചത് അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. മാന്‍ ഓഫ് ദ മാച്ച് പട്ടം അദ്ദേഹത്തിന് നല്‍കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. എബി ആകെ ഒരു സിക്‌സറാണ് സ്വന്തം ഇന്നിംഗ്‌സില്‍ നേടിയത്-അതാവട്ടെ റെക്കോര്‍ഡുമായി. മലയാളി സീമര്‍ ബേസില്‍ തമ്പിയുടെ പന്ത് സ്‌റ്റേഡിയത്ിന് പുറത്തേക്കാണ് എബി പായിച്ചത്. ബേസില്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരുന്നു ഇത്. നാലോവറില്‍ വഴങ്ങിയത് 70 റണ്‍സ്. ബംഗളൂരു വിജയത്തില്‍ രണ്ടാമത്തെ വലിയ പങ്ക് വഹിച്ചത് ഇംഗ്ലീഷുകാരന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയായിരുന്നു. വിരാത് കോലി നിരാശപ്പെടുത്തിയപ്പോള്‍ പകരമെത്തിയ മോയിന്‍ വിലപ്പെട്ട 65 റണ്‍സ് നേടി. സിക്‌സറുകളായിരുന്നു മോയിന്റെ ദൗര്‍ബല്യം. ആറ് തവണ അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി. എബിയും മോയിനും പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്തത് ഗ്രാന്‍ഡ്‌ഹോമെയായിരുന്നു-17 പന്തില്‍ 40 റണ്‍സ്. നാല് സിക്‌സറും ഒരു ബൗണ്ടറിയും. ബംഗളൂരു വിജയത്തില്‍ ഹരാരെയില്‍ ജനിച്ച ഈ ന്യൂസിലാന്‍ഡുകാരനും വലിയ പങ്ക് വഹിച്ചപ്പോള്‍ ഹൈദരാബാദ് നിരയില്‍ വില്ല്യംസണും മനീഷ് പാണ്ഡെയുമാണ് മിന്നിയത്. മനീഷിന് പക്ഷേ നിര്‍ണായക ഘട്ടത്തില്‍ സ്‌ക്കോറിംഗ് വേഗത കൂട്ടാനായില്ല. അവസാന ഓവറില്‍ സിറാജിന്റെ പന്തുകള്‍ക്ക് മുന്നില്‍ മനീഷ് പതറുകയും ചെയ്തു. ഇന്ന് രാജസ്ഥാനുമായിണ് കോലിയുടെ അവസാനത്തെ ഗ്രൂപ്പ് അങ്കം. ജയിച്ചാല്‍ പ്ലേ ഓഫ് കളിക്കാം.
Sports
124 റണ്‍സ് ചേസിങ്ങിലും പതനം; ഈഡനില്‍ ഇന്ത്യയ്ക്ക് 30 റണ്‍സിന് തോല്‍വി
ഈഡന്‍ ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.
കൊല്‍ക്കത്ത: ആദ്യ ഇന്നിങ്‌സില്‍ 30 റണ്‍സിന് ലീഡ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ അതേ അളവില്‍ തോല്‍വി വഴങ്ങി ഇന്ത്യ. ഈഡന്‍ ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം പൂര്‍ണമായും സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ബാറ്റര്‍മാര്‍ നിരന്തരം പുറത്താകുകയും ഇന്ത്യ 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു.
1997ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 120 റണ്‍സ് പിന്തുടര്‍ന്ന് 81 റണ്‍സിന് ഓള്‍ഔട്ടായതിനു ശേഷമാണ് ഇന്ന് 125ല്‍ താഴെയുള്ള ടാര്‍ഗറ്റ് ഇന്ത്യ കൈവിട്ടത്. 28 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ചേസിങ്ങാണിത്.
ഇന്ത്യ ചേസിങ്ങില്‍ പരാജയപ്പെട്ട കുറഞ്ഞ സ്‌കോറുകള്‍:
120 വെസ്റ്റിന്‍ഡീസിനെതിരെ, 1997 (ബ്രിജ്ടൗണ്‍)
124 ദക്ഷിണാഫ്രിക്കക്കെതിരെ, 2025 (ഈഡന്‍ ഗാര്‍ഡന്‍സ്)
147 ന്യൂസിലന്‍ഡിനെതിരെ, 2024 (വാംഖഡെ)
176 ശ്രീലങ്കക്കെതിരെ, 2015 (ഗാലെ)
193 ഇംഗ്ലണ്ടിനെതിരെ, 2025 (ലോര്‍ഡ്‌സ്)
സ്പിന്നിന് അത്യധികം സഹായകമായ പിച്ച് ഒരുക്കിയത് ഇന്ത്യന്‍ ടീമിനെതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. ബാറ്റര്‍മാരുടെ പരാജയമാണ് തോല്‍വിക്ക് കാരണം എന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മത്സരം ഇന്ത്യക്കായിരുന്നുവെന്നും കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ തെംബാ ബവുമയുടെ (55*) ശാന്തമായ ഇന്നിങ്‌സ് ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സ്പിന്നിങ് പിച്ചുകളെ ശക്തമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. ”ടെസ്റ്റ് ക്രിക്കറ്റിന് ആര്‍.ഐ.പി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തയാറാക്കുന്ന പിച്ചുകള്‍ മത്സരത്തിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും കഴിവുകള്‍ തെളിയിക്കാനാവുന്നില്ല. പിച്ചിന്റെ സ്വഭാവമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കാര്‍ ഒരിക്കലും വളരില്ല” ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
Sports
ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു
ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.
ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.
2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.
ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്‌കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 91.
തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്‍ഷന്‍ കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.
ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.
ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്‍ട്ടിന്‍ സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.
അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്‌പെയിന്‍ 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.
തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.
Sports
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യ എയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്താന്‍ എയുടെ വിജയം
ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.
ദോഹയില്‍ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരെ പാകിസ്താന്‍ എ എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം നേടി. ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.
9.4 ഓവറില്‍ 913 എന്ന മികച്ച നിലയില്‍ നിന്ന് ഇന്ത്യ 136 റണ്‍സിലേക്ക് ചുരുങ്ങുകയായിരുന്നു. വൈഭവ് സൂര്യവന്‍ഷി 45 റണ്‍സുമായി ടോപ് സ്‌കോറര്‍. നമാന്‍ ധിര്‍(35) മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യയെ കുറച്ച് താങ്ങിയത്. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ(5), നേഹല്‍ വധേര(8), അശുതോഷ് ശര്‍മ(0), രമണ്‍ദീപ് സിങ്(11), ഹര്‍ഷ് ദുബെ(19) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ വന്‍തകര്‍ച്ച നേരിട്ടു. പാകിസ്താനായി ഷാഹിദ് അസിസ് മൂന്ന് വിക്കറ്റ് നേടി.
പവര്‍പ്ലേയില്‍ തന്നെ 50 റണ്‍സ് കടന്ന് മികച്ച തുടക്കമാണ് പാകിസ്താന്‍ തീര്‍ത്തത്. മുഹമ്മദ് നമീം(14), യാസിര്‍ ഖാന്‍(11) എന്നിവരെ ഇന്ത്യ പുറത്താക്കിയെങ്കിലും മധ്യനിരയില്‍ മാസ് സദഖത്ത് ഇന്ത്യയ്ക്ക് തിരിച്ചു വരവ് സാധ്യമാക്കാതെ കുത്തനെ മുന്നേറി. 47 പന്തില്‍ 7 ഫോറും 4 സിക്സും ഉള്‍പ്പെടുത്തി 79 റണ്‍സുമായി പുറത്താകാതെ നിന്ന സദഖത്തിന്റെ പ്രകടനമാണ് പാകിസ്താന്‍ ജയത്തിന്റെ അടിത്തറ.
ഇന്ത്യയ്ക്ക് ബൗളിങിലും ബാറ്റിങിലും ചുമതല പിടിക്കാനായില്ലെന്നത് മത്സരം നിര്‍ണയിച്ചു.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

