News
‘യൂറോപ്പിന്റേത് കാപട്യം, ആദ്യം മാപ്പിരക്കേണ്ടത് നിങ്ങള്‍’; ഖത്തറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഫിഫ പ്രസിഡണ്ട്
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു.
ലോകകപ്പ് ഫുട്ബോളിലെ ഖത്തര്‍ വിമര്‍ശനത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഫിഫ പ്രസിഡണ്ട്
ജിയാന്നി ഇന്‍ഫാന്റിനോ.ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യം ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3000വര്‍ഷങ്ങളില്‍ യൂറോപ്യന്മാര് ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കന്നെന്നും അദ്ദേഹം പറഞ്ഞു.
2016 നു ശേഷം ഖത്തറില്‍ ഉണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത് എന്തെന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. ചരിത്രത്തിലെ തന്നെ മികച്ച ലോകകപ്പാവും ഖത്തറില്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ടതില്ല, അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്, താന്‍ ഫുട്ബോളിനെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു. ഇതിനെതിരെയാണ് ഫിഫ പ്രസിഡണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഖത്തര്‍ ഭരണകൂടവും കണക്കുകള്‍ നിരത്തി വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News10 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
