Connect with us

Sports

മെസിയെ വീഴ്ത്തി ഇന്ത്യ

Published

on

 

മാഡ്രിഡ്: ലയണല്‍ മെസിയുടെ നാട്ടുകാര്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ നമിച്ചു. സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തി. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യ ലാറ്റിനമേരിക്കന്‍ പ്രതിയോഗികള്‍ക്കെതിരെ സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ വിജയിച്ചു എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ദീപക്ക് തഗ്രിയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി.അനായാസം പിടിക്കാന്‍ കഴിയുന്ന ഹെഡര്‍ ബോള്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ക്ക് കൈയ്യില്‍ നിന്ന് വഴുതി. ഗോള്‍ നേടിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. ക്യത്യമായ ഇടപെടലുകള്‍ നടത്തി. പ്രതിരോധവും മധ്യനിരയും ഒന്നിനൊന്ന് മെച്ചം.
രണ്ടാം പകുതിയിലും വാശിയോടെ കളിച്ച ഇന്ത്യന്‍ യുവനിരക്ക് 54ാം മിനിറ്റില്‍ തിരിച്ചടിയേറ്റു. മധ്യനിരക്കാരന്‍ അനികേതിന് ചുവപ്പ് കാര്‍ഡ്. അന്‍വര്‍ അലിയുടെ കാലില്‍ നിന്നാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത് . സുന്ദരമായ ഫ്രീകിക്ക് അര്‍ജന്റീനയുടെ ഗോളിക്ക് തടയാനായില്ല. ബോക്‌സിന് പുറത്ത് നിന്ന് അന്‍വര്‍ എടുത്ത വലങ്കാലന്‍ കിക്ക് പോസ്റ്റിലിടിച്ച് ഗോള്‍ വര കടന്നു. 72ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പിറന്നത്. കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ടൂര്‍ണമെന്റെിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൗറീറ്റാനിയ , റീജിയന്‍ ഓഫ് ഡി മര്‍സിയ എന്നിവര്‍ക്കെതിരെയായിരുന്നു പരാജയം. ഇതിനാല്‍ അടുത് ഘട്ടത്തില്‍ ഇന്ത്യയില്ല. എന്നാല്‍ കഴിഞ്ഞമത്സരത്തില്‍ അണ്ടര്‍ 20 റണ്ണേഴ്‌സ് അപ്പായ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
അടുത്തിടെ അര്‍ജന്റീനയുടെ ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ലിയോണല്‍ സ്‌കലോനിയാണ് അവരുടെ യൂത്ത് ടീമിന്റെയും പരിശീലകന്‍. സഹായിയായി മുന്‍ അര്‍ജന്റീനയുടെ താരം പാബ്ലോ ഐമറും . അത്തരമൊരു ടീമിലെയാണ് ഇന്ത്യ മറികടന്നത്.
ആദ്യമായാണ് അര്‍ജന്റെീനയുടെ നാഷണല്‍ ടീമിനെ ഇന്ത്യന്‍ ടീം തോല്‍പ്പിക്കുന്നത് .2026 ഫുട്‌ബോള്‍ ലോകകപ്പ പ്രവേശനം സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ടീമിന് യുവനിര നേടിയ ഈ വിജയം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

Cricket

കളത്തിലും ഗൂഗിളിലും ട്രെന്‍ഡ്; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.

Published

on

വൈഭവ് സൂര്യവംശി കളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍), ഇന്ത്യ എയിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും തന്റെ ഇടിവെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.

വെറും 14 വയസ്സുള്ളപ്പോള്‍, സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്‌സ്മാനായി ഉയര്‍ന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടി – ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയപ്പോള്‍ ഇടംകൈയ്യന്‍ ദേശീയ വേദിയിലേക്ക് പൊട്ടിത്തെറിച്ചു. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഫോടനാത്മക ഇന്നിംഗ്സ്, വെറും 35 പന്തില്‍ സെഞ്ച്വറിയിലെത്തി – ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതും.

എന്നാല്‍ 2025 ലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിയില്ല. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം 15 സിക്സറുകളും 11 ബൗണ്ടറികളും സഹിതം ഇന്നിംഗ്സിനെ തകര്‍ത്തു.

ആഭ്യന്തര മേഖലയില്‍ സൂര്യവംശി ബീഹാറിന് വേണ്ടി തിളങ്ങി. 2025-26 രഞ്ജി ട്രോഫിയിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി. മഹാരാഷ്ട്രയ്ക്കെതിരെ ബീഹാറിന് വേണ്ടി 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയ അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

Continue Reading

Sports

തകര്‍പ്പന്‍ ഫോമില്‍ കോലി; വിശാഖപട്ടണത്തെ മൂന്നാം ഏകദിന ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു

തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍..

Published

on

വിശാഖപട്ടണം: അപൂര്‍വ്വ ഫോമില്‍ വിരാട് കോലി.  ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ കോലി, തന്റെ ഫോമും ടീമിലെ സ്ഥാനവും ചോദ്യം ചെയ്തവര്‍ക്ക് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്.  ഇതോടെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ (എസിഎ) സ്ഥിരീകരിച്ചു.

നവംബര്‍ 28നാണ് മൂന്നാം ഏകദിനത്തിനായുള്ള ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.  തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയതോടെ കാഴ്ച മാറി.

രണ്ടാം, മൂന്നാം ഘട്ടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ച മുഴുവന്‍ ടിക്കറ്റുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു. ‘ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല,’ എന്ന് എസിഎ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് വ്യക്തമാക്കി.

പരമ്പരയില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സാണ് കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. പരമ്പരയിലെ നിലവിലെ ടോപ്പ് സ്‌കോറും, ഏറ്റവും കൂടുതല്‍ സിക്സറുകളും ബൗണ്ടറികളും നേടിയ താരവുമാണ് കോലി.

വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും അതിഗംഭീരമാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മത്സരത്തില്‍ 99 റണ്‍സില്‍ പുറത്തായ കോലിക്ക് ഈ ഗ്രൗണ്ടിലെ ശരാശരി 97.83 ആണ്.

 

Continue Reading

Sports

ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്

റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ..

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ഫോമിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്‌മെന്റിന് ആരാധകരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏകദിനത്തില്‍ നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്‍ക്ക് ടീം മാനേജമെന്റിനോടുള്ള
അകല്‍ച്ച കൂടാന്‍ ഇടയാക്കിട്ടുണ്ട്.സീനിയര്‍ താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്‍ അത്ര ഫോമില്‍ അല്ല എന്നുള്ളതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.

‘ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്’ തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.

 

Continue Reading

Trending