നെഗറ്റീവ് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. കോഴിക്കോട് നടത്തിയ പരാമര്‍ശം ഇന്ന് തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാറ്റി പറയുകയായിരുന്നു ശ്രീധരന്‍ പിള്ള.
ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു ശ്രീധരന്‍ പിള്ള. എന്നാല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്ന ശേഷം പിഎസ് ശ്രീധരന്‍ പിള്ള ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. കേരളത്തില്‍ ബിജെപിക്ക് പറയത്തക്ക സാധ്യത കല്‍പ്പിക്കാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്‌സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.