തിരുവനന്തപുരം: ശ്രീജീവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങി. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കുകയും ചെയ്തു. അന്വേഷണ ഉത്തരവ് 10.15ന് എം.വി ജയരാജന്‍ ശ്രീജിത്തിന് കൈമാറുമെന്നാണ് വിവരം.

അനിയന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 780-ഓളം ദിവസങ്ങളായി ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുകയാണ് .അടുത്തിടെ സാമൂഹ്യമാധ്യമകൂട്ടായ്മകളുടെ പിന്തുണ ശ്രീജിത്തിന് ലഭിച്ചതോടെയാണ് കേസില്‍ സര്‍ക്കാരിന് ഉണര്‍വ്വുണ്ടാകുന്നത്.