Connect with us

kerala

എസ്എസ്എല്‍സി,പ്ലസ്ടു ചോദ്യപേപ്പറുകളുടെ വലുപ്പം കൂടും!; കാരണം ഇതാണ്

തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെയാണിത്

Published

on

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറുകളുടെ വലുപ്പം കൂടും. തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെയാണിത്. നിലവില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ ഭാഷാവിഷയങ്ങള്‍ക്ക് നാല് ഷീറ്റില്‍ എട്ട് പുറം വരെ ഉള്ള ചോദ്യപേപ്പറുകളാണുള്ളത്. ഇത്തവണ അതില്‍ ഒതുക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ആകെ ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ക്ക് ഇരട്ടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് എസ്‌സിഇആര്‍ടിയും കരിക്കുലം സബ്കമ്മിറ്റിയും ശുപാര്‍ശ ചെയ്തത്. അഞ്ച് ചോദ്യത്തിന് ഉത്തരമെഴുതണമെങ്കില്‍ 10 ചോദ്യങ്ങള്‍ നല്‍കും. കോവിഡ് സാഹചര്യത്തില്‍ ക്ലാസ് റൂം അധ്യയനം മുടങ്ങിയതിനാലാണ് ഇരട്ടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ പകുതിയും പരീക്ഷക്ക് ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ഫലത്തില്‍ ഇത്തവണത്തെ എസ്എസ്എല്‍സി, പ്ലസ് ടു ചോദ്യപേപ്പറുകള്‍ ബുക്ക്‌ലെറ്റിന് സമാനമായിരിക്കും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ഇത്തവണ ഇരട്ടിയിലധികം ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് എഴുതാന്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ചോദ്യപേപ്പറിന്റെ വലുപ്പം നിയന്ത്രിക്കാനാകില്ലെന്ന് കണ്ടാണ് ഇരട്ടിചോദ്യം മതിയെന്ന് തീരുമാനിച്ചത്. പരീക്ഷയില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ തീരുമാനിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശില്‍പശാല 28, 29 തീയതികളില്‍ എസ്‌സിഇആര്‍ടിയില്‍ നടക്കും. മാതൃകാ ചോദ്യപേപ്പറും ശില്‍പശാലയില്‍ തയാറാക്കും. 30നകം ഇതിന് അന്തിമരൂപം നല്‍കി ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളുടെ വിവരം 31ന് പ്രസിദ്ധീകരിക്കും.

ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പരീക്ഷയുടെ ആരംഭത്തിലുള്ള സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പരീക്ഷ അഞ്ച് മിനിറ്റ് നേരത്തേ ആരംഭിക്കും. എസ്.എസ്.എല്‍.സി പരീക്ഷ 1.45ന് തുടങ്ങിയിരുന്നത് ഈ വര്‍ഷം 1.40ന് ആയിരിക്കും. വര്‍ധിപ്പിച്ച അഞ്ച് മിനിറ്റ് കൂടി ഉള്‍പ്പെടുത്തി 15 മിനിറ്റിന് പകരം 20 മിനിറ്റായിരിക്കും സമാശ്വാസസമയം. പ്ലസ് ടു പരീക്ഷയും 9.45ന് പകരം 9.40ന് തുടങ്ങും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending