ജയ്പൂര്‍: പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ യുവാവ് ആക്രമിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂര്‍ രാജാപാര്‍ക്കിലാണ് കൊലപാതകം നടന്നത്. അവസാന വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ വിഷ്ണു ചൗധരി എന്ന യുവാവ് കൊളേജിന് സമീപത്തുവെച്ചാണ് ആക്രമിച്ചത്. വഴിയില്‍ കാത്തുനിന്ന യുവാവ് പെണ്‍കുട്ടിയെ കത്തിയുമായി ആക്രമിക്കുയായിരുന്നു. പിന്നാലെ വെടിയുതിര്‍ക്കുകയും ചെയ്തു.

വെടിയേറ്റ് നിലത്തുവീണ പെണ്‍കുട്ടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ധോല്‍പൂര്‍ സ്വദേശിയും ജയ്പൂരില്‍ മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതുമായ വിഷ്ണു ചൗധരി പിടിയിലായതായി ഡിസിപി രാഹുല്‍ ജയിന്‍ പറഞ്ഞു.
രാവിലെ ഏഴു മുതല്‍ പത്തുവരെയായിരുന്നു പരീക്ഷാ സമയം. 10.30ഓടെയാണ് സംഭവം നടന്നത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.