വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ച ആളെക്കൊണ്ട് മാപ്പു പറയിപ്പിച്ച് ഭാഗ്യലക്ഷ്മിയും സംഘവും

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ സ്ത്രീ സംഘം മാപ്പു പറയിപ്പിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് മാപ്പു പറയിപ്പിച്ചത. ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഇനി സ്ത്രീകളെ പുലഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കരിഓയില്‍ ഒഴിച്ചത്.

സമൂഹമാധ്യമത്തില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശമുണ്ടായത്. മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും അപകീര്‍ത്തികരമായി വീഡിയോയിലൂടെ പരാമര്‍ശിക്കുകയായിരുന്നു.

തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ സ്ത്രീകളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു എന്ന് ഇദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തുവെച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയില്‍ കാണാം.

ശ്രീലക്ഷ്മി അറക്കലും ദിയ സനയുമാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിജയ് പി. നായര്‍ക്കെതിരെയുളള പ്രതിഷേധം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

ഒരു ഫോണും നെറ്റും ഒരു യുട്യൂബ് ചാനലും ഉണ്ടെങ്കിൽ സ്ത്രീകൾക്കെതിരെ എന്തും ആവാമെന്നാണോ..?സ്ത്രീകൾക്കെതിരെ അശ്ലീല ,സത്രീ…

Posted by Shyam Krishna on Saturday, September 26, 2020