കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂരില്‍ നിന്നുള്ള എംപിയുമായ കെ.സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുധാകരന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സയില്‍ പോയി.

തന്നോട് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് സുധാകരന്‍ അറിയിച്ചു.

പ്രിയപ്പെട്ടവരെ എൻ്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്.എന്നോട് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻ്റയിനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻ കരുതലുകൾ ഉടനടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Posted by K Sudhakaran on Saturday, September 26, 2020