gulf
സുഡാന്‍: ആദ്യസംഘത്തില്‍ ഒറ്റപ്പെട്ടുപോയ വയനാട് സ്വദേശികളായ ഉമ്മയും മക്കളും
സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു.

അഷ്റഫ് വേങ്ങാട്ട്
റിയാദ്: സുഡാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രക്രിയ തുടങ്ങിയ ആദ്യ കപ്പലില്‍ തന്നെ പതിനാറ് മലയാളികള്‍. ആശങ്ക നിറഞ്ഞ നിമിഷങ്ങളിലും കപ്പല്‍ യാത്രയിലും അവരോടൊപ്പം വയനാട് സ്വദേശികളായ ഒരുമ്മയും രണ്ട് മക്കളും. വയനാട് വെള്ളമുണ്ട കണ്ടെത്തിവയല്‍ സ്വദേശി മുഹമ്മദ് ഷമീമിന്റെ ഭാര്യ ഫൗസിയ ജിബിനും മക്കളായ മുഹമ്മദ് ആദം അലിയും ആയങ്കി ഫാത്തിമ അസയുമാണ് കപ്പലില്‍ 278 പേരോടൊപ്പം ജിദ്ദയിലേക്ക് തിരിച്ചത്. ദുബായിലേക്ക് മാറുന്നതിന്റെ ഭാഗമായി ഭര്‍ത്താവ് ഷമീം ഏപ്രില്‍ പതിനാലിന് ദുബായിലേക്ക് പോയതോടെ ഒറ്റപ്പെട്ടുപോയ ഈ കുടുംബം കടുത്ത പ്രതിസന്ധിയെയാണ് കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് അനുഭവിച്ചത്.
അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥിയായ മകന്‍ക്ക് സ്‌കൂളില്‍ 17 ന് പരീക്ഷ നടക്കുന്നതിനാലാണ് അവരെ തനിച്ചാക്കി ഷമീം ദുബായിലേക്ക് പോയത്. 17 ന് പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ അന്ന് തന്നെ നാല് മണിക്ക് ദുബായിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നതായി കുടുംബത്തെ കൂട്ടാന്‍ ജിദ്ദയിലെത്തിയ ഷമീം ‘ചന്ദ്രിക’യോട് പറഞ്ഞു. ദുബായിലേക്ക് പുറപ്പെടാനുള്ള ഒരു ദിവസം മുമ്പെയാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതും വിമാനത്താവളങ്ങള്‍ അടച്ചത്. ജീവിതത്തില്‍ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങളിലൂടെയായിരുന്നു പിന്നെ കടന്നു പോയത്.
കുടുംബത്തിന് സഊദിയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയുമെടുത്താണ് ഷമീം ജിദ്ദയിലെത്തിയിട്ടുള്ളത്. ഇനി കുടുംബത്തെ ഇവിടെ വിട്ടുകിട്ടാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഷമീമിനെ അലട്ടുന്ന വിഷയം. ഇന്ത്യന്‍ എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കുടുംബത്തെ ജിദ്ദയില്‍ നിന്ന് കൂടെ കൂട്ടി ദുബായിലേക്ക് പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷമീം. ഷമീമിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി നേതാവും അയല്‍വാസിയുമായ റസാക്ക് അണക്കായി ഒപ്പമുണ്ട്. കൂടെ ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും സഹായവുമായി രംഗത്തുണ്ട്.
എട്ട് വര്‍ഷമായി സുഡാനില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഷമീമിന് ദുബായിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുകയും ദുബായിലെത്തി കുടുംബത്തെ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടത്. ഖര്‍ത്തൂമില്‍ സുരക്ഷിതമായ ഭാഗത്തായിരുന്നുവെങ്കിലും സൈനിക വിഭാഗങ്ങള്‍ പോര് തുടങ്ങിയതോടെ ഏറ്റവും മോശമായ സാഹചര്യം നിലനില്‍ക്കുന്ന കേന്ദ്രമായി ഇവരുടെ താമസസ്ഥലം. സൈന്യത്തിന്റെയും പോലീസിന്റെയുമെല്ലാം കേന്ദ്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ മേഖലയിലാണ് എന്നതാണ് സുരക്ഷാ ഭീഷണിയായത്.
സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം തുടങ്ങിയ മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നതായി ഷമീം പറഞ്ഞു. ആശങ്കയിലായ ഷമീം ദുബായില്‍ തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ട്ണര്‍ സുഡാന്‍ പൗരന്റെ സഹായത്തോടെ കുടുംബത്തെ മറ്റൊരു സുഡാന്‍ പൗരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു. മൂന്ന് ദിവസം അവരവിടെ താമസിപ്പിച്ചു. അതിനിടെ ആ പ്രദേശത്തും കലാപത്തിന്റെ കാഹളം മുഴങ്ങിയതോടെ സുഡാനി കുടുംബത്തോടൊപ്പം അതിര്‍ത്തിയിലേക്ക് രക്ഷപെടുകയായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താനും കുടുംബവുമെന്നും ഷമീം പറഞ്ഞു.
gulf
ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍
ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.

gulf
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്‌അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.
നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.
ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .
ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.
അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.
gulf
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.
ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.
അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
india3 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
kerala3 days ago
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം
-
india3 days ago
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്
-
kerala3 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്