കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തള്ളി പറഞ്ഞ് വീണ്ടും മന്ത്രി ജി. സുധാകരന്‍. മഹിജയുടെ സമരം മലപ്പുറം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വോട്ട് എല്‍ഡിഎഫിനാണ് ലഭിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണ്. സമരം കൊണ്ട് എന്ത് നേടിയെന്നാണ് സിപിഎം ചോദിക്കുന്നത്. പാര്‍ട്ടി ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമായിരുന്നു. എന്നിട്ട് അവര്‍ക്കൊപ്പമുണ്ടായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കുകയാണ് ചെയ്തത്-സുധാകരന്‍ പറഞ്ഞു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് സമരം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.