Connect with us

local

മലപ്പുറം ജില്ലയില്‍ തീച്ചൂട്; 40 ഡിഗ്രിയില്‍ തൊട്ടു; നാടാകെ വരളുന്നു; ഇത്രയും ഉയര്‍ന്ന ചൂട് വര്‍ഷങ്ങള്‍ക്ക് ശേഷം

വേനല്‍മഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയര്‍ന്നു തന്നെ.

Published

on

വേനല്‍മഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയര്‍ന്നു തന്നെ. മാര്‍ച്ച് 12ന് നിലമ്പൂരില്‍ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെ ജില്ലയിലെ ഉയര്‍ന്ന താപനില.എന്നാല്‍, ഇന്നലെ പാലേമാട് സ്‌കൂളില്‍ സ്ഥാപിച്ച ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനില്‍ (അണട) രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിയാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

മുണ്ടേരിയിലെ വെതര്‍ സ്റ്റേഷനിലും താപനില 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാനം മൂടിനിന്നെങ്കിലും മഴ ലഭിച്ചില്ല. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ചൂട് കഠിനമാകും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലയില്‍ താപനില ഇത്രയും ഉയര്‍ന്നുനില്‍ക്കുന്നത്.

അതേസമയം, ഇന്ന് ഉച്ചക്കും കൊണ്ടോട്ടി അടക്കമുള്ള ചിലയിടങ്ങളില്‍ നേരിയ തോതില്‍ വേനല്‍ മഴ ലഭിച്ചു. പക്ഷേ ഇതൊന്നും ചൂടിനെ തണുപ്പിക്കാന്‍ മാത്രം ഇല്ലായിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തു മിക്ക ജില്ലകളിലും വരുന്ന നാലു ദിവസം മിതമായ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് കോട്ടുളിയില്‍ നിയന്ത്രണം വിട്ട് ബസ് മരിത്തിലിടിച്ചു; 11 പേര്‍ക്ക് പരിക്ക്

Published

on

കോട്ടുളിയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 11 പേര്‍ക്ക് പരിക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.റോഡിന്റെ എതിര്‍ദിശയിലേക്ക് കയറിയാണ് ബസ് മരത്തിലിടിച്ചത്. പെട്ടെന്ന് ബ്രേക്ക് ഇടുകയും ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയും ചെയ്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

 

 

Continue Reading

kerala

ദമ്പതികള്‍ പറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

Published

on

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ഓഫിസിലെ ടൈപ്പിസ്റ്റും അനു രാജ് പൊലീസ് ഇന്റലിജന്‍സ് വിങ്ങില്‍ ട്രെയിനിയുമാണ്. അനു രാജിന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും 4 മാസമായി ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Continue Reading

kerala

ഭിന്നശേഷി കുട്ടികൾക്ക് പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു

Published

on

ഭിന്നശേഷിക്കാരായ 308 കുട്ടികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കി പാലക്കാട് ചിൽഡ്രൻ റീ യുണൈറ്റഡ് ഫെഡറേഷൻ . പ്രതിമാസം 2500 രൂപ വീതം 108 പേർക്കും 1000 രൂപ വീതം 200 പേർക്കും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. അഡ്വ.വിനോദ് കയനാട്ട് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സ്ഥാപകൻ എസ്. ഹരിഹരൻ ,ഡി.എം.ഒ ഡോ. കെ.പി. റീത്ത ,ഖാദർ മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

Trending