Connect with us

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Football

ബ്ലാസ്റ്റേഴ്‌സിന്റെയും പരിശീലകന്റെയും അപ്പീല്‍ തള്ളി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

Published

on

നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. പത്ത്‌ മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി.

നാല്കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ പത്ത്‌ മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും.

വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് 31നാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.

മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് സിപിഎം എം.എല്‍.എ പി.വി ശ്രീനിജിന്‍

Published

on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം അടച്ചിട്ട സംഭവത്തില്‍ കുട്ടികളോട് മാപ്പ് ചോദിച്ച് സി.പി.എം എംഎല്‍എ പി.വി ശ്രീനിജിന്‍. കുട്ടികള്‍ക്ക് നേരിട്ട വിഷമത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 17 ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെയാണ് തീരുമാനിച്ചിരുന്നത്. രാവിലെ എത്തിയ കുട്ടികളും രക്ഷിതാക്കളും ഗേറ്റ് അടച്ചിട്ടിരിക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കാത്തതിനാല്‍ പ്രസിഡന്റ് കൂടിയായ എ.എല്‍.എയുടെ നിര്‍ദേശ പ്രകാരം ഗേറ്റ് പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. ട്രയല്‍സില്‍ പങ്കെടുക്കാനെത്തിയ നൂറോളം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു മണിക്കൂറോളമാണ് ഗേറ്റിനുപുറത്ത് കാത്തിരിക്കേണ്ടി വന്നത്.

അതേ സമയം, വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ രംഗത്തുവന്നിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായാണ് തങ്ങളുടെ കരാറെന്നും വാടക കൃത്യമായി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

Continue Reading

Football

‘ബ്ലാസ്റ്റേഴ്‌സ് വാടക കുടിശ്ശിക നല്‍കാനില്ല, ഗേറ്റ് പൂട്ടിയത് മോശം’; സിപിഎം എം.എല്‍.എ പിവി ശ്രീനിജിനെ തള്ളി യു.ഷറഫലി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു.

ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്‌സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. ബ്ലാസ്‌റ്റേഴ്‌സുമായി കൃത്യമായ കരാറുണ്ട്. ട്രയല്‍സ് നടത്താന്‍ പ്രത്യക അനുമതി തേടേണ്ട ആവശ്യമില്ല. കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയത് മോശമായ നടപടിയാണെന്നും യു. ഷറഫലി പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സെലക്ഷന്‍ ട്രെയില്‍സ് തടഞ്ഞത്. കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ നൂറിലധികം കുട്ടികള്‍ പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തുണ്ട്.

പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്്.എട്ടുമാസത്തെ വാടകയായി 8 ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദം ഉയര്‍ത്തിയാണ് എംഎല്‍എ സെലക്ഷന്‍ തടഞ്ഞത്. കേരളത്തില്‍ നിന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി മുതല്‍ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. അണ്ടര്‍ 17 കുട്ടികള്‍ക്കുള്ള സെലക്ഷന്‍ ട്രെയില്‍സാണ്് ഇന്ന് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് പി വി ശ്രീനിജന്‍.

Continue Reading

Trending