ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടരണമെങ്കില്‍ മുസ്‌ലീങ്ങള്‍ പ്രവാചകനായ മുഹമ്മദിനെ പിന്തുടരാതെ ശ്രീരാമന്റെ പാത പിന്തുടരണമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്രജെയ്ന്‍. ഹിന്ദു ജയ ഘോഷ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രജെയ്ന്‍.
മുസ്‌ലീങ്ങള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ അവരെ സംരക്ഷിക്കാന്‍ തയ്യാറാണ്. മുസ്‌ലീങ്ങള്‍ക്കിടയില്‍ ഒട്ടേറെ ഗ്രൂപ്പുകളുണ്ട്. അവര്‍ പരസ്പരം വെറുക്കുന്നു. സുന്നികള്‍ ഷിയാക്കളെ കൊല്ലുന്നു, ഷിയാക്കള്‍ സുന്നികളെ കൊല്ലുന്നു. മുസ്‌ലീം രാഷ്ട്രങ്ങളില്‍ യാതൊരു സമാധാനവുമില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അവര്‍ ഈ രാജ്യത്തെയും സമാധാനം തകര്‍ക്കുകയാണെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
പരസ്പരം കൊല്ലുന്ന ഹിംസയുടെ വ്യാപാരികള്‍ എന്നാണ് മുസ്‌ലീങ്ങളെക്കുറിച്ച് ജെയ്ന്‍ പരാമര്‍ശിച്ചിരിക്കുന്നത്.
Be the first to write a comment.