തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ മനേകാഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഹേളിക്കുന്ന രീതിയിലാണ് മനേകാഗാന്ധി സംസാരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്നും നിയമസഭയില്‍ ചെന്നിത്തല ചോദിച്ചു.

ഇന്നലെയാണ് തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ മനേകാഗാന്ധി വീണ്ടും രംഗത്തെത്തിയത്. നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നായിരുന്നു അവര്‍ പറഞ്ഞത്. മനേകാ പെരുമാറുന്നത് ഹിപ്പോക്രാറ്റിനെപ്പോലെയാണ്. കേരളത്തിലെ പ്രശ്‌നം അറിയാതെ വായില്‍ത്തോന്നിയത് വിളിച്ച് പറയുകയല്ല വേണ്ടത്.
തെരുവുനായയുടെ കടിയേറ്റ് ആളുകള്‍ മരിക്കുക എന്ന് പറയുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ കാര്യമാണെന്നും അതിനെ നിസാരകാര്യമാക്കി പറയുകയും തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് പറയുന്നതും എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.