ലണ്ടന്‍: ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ഒറ്റക്ക് മത്സരിച്ച് വിജയം നേടിയാണ് പി.സി ജോര്‍ജ് നിമയസഭയിലെത്തിയത്. ആരെയും കൂസാതെയുള്ള പി.സിയുടെ വാമൊഴി മിത്രങ്ങളെക്കാളേറെ ശത്രുക്കളെയാണ് ഒരുക്കിക്കൊടുത്തത്. പി.സി വ്യത്യസ്തനാകുന്നതും ഇങ്ങനത്തന്നെയാണ്. ഇപ്പോള്‍ പൂഞാറിന്റെ പ്രിയ എം.എല്‍.എ അങ്ങ് ലണ്ടനിലാണ്. ലണ്ടനിലായാലും എം.എല്‍.എ ബോര്‍ഡ് വെച്ചാണ് പി.സിയുടെ യാത്ര. അതും മണ്ഡലത്തിന്റെ മാത്രം പേര് വെച്ച്. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതും ഈ ബോര്‍ഡ് വെച്ചുള്ള യാത്രയാണ്. ലണ്ടനില്‍ ഇത്തരത്തിലുള്ള യാത്രകള്‍ അസാധാരണമാണ്. മലയാളികള്‍ ഏറെയുള്ള ഇവിടെ പെട്ടെന്ന് തിരിച്ചറിയാനാണ് ബോര്‍ഡ് വെച്ചതെന്നാണ് ചിലര്‍ പറയുന്നതെങ്കില്‍ ലണ്ടനിലും കാലുകുത്തിയെന്ന് നാട്ടുകാരെ അറിയിക്കാനാണോ ബോര്‍ഡ് വെച്ച യാത്രയെന്നാണ് ചിലര്‍ ചോദിക്കുന്നത്. ലണ്ടനിലെ വിവിധ പരിപാടികളിലായി ഈ മാസം 30 വരെ പി.സി ലണ്ടനിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.