തിരുവനന്തപുരം: കശാപ്പുനിരോധനം തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നേരത്തെ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കശാപ്പു നിരോധനം കേന്ദ്രത്തിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു.

ഇത് മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളം പോലെയുള്ള സംസ്ഥാനത്ത് വലിയ തോതിലാണ് കന്നുകാലികള്‍ പീഡിപ്പിക്കപ്പെടുന്നത്. ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും വളരെ മുമ്പ് തന്നെ ഇത്തരം മൃഗപീഡനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗോവധനിരോധന നിയമം കൊണ്ടുവരികയെന്നത് ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.