ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ വിശദീകരണവുമായി ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം. നടന്റെ മരണം കൊലപാതകമല്ലെന്നും ആത്മത്യയാണെന്നും എയിംസ് അധികൃതര്‍ സിബിഐക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകമാണെന്ന വാദത്തെ തള്ളിക്കൊണ്ടാണ് ഫോറന്‍സിക് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഫോറന്‍സിക് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം സിബിഐ തുടര്‍നടപടികള്‍ സ്വീകരിക്കും. സെപ്റ്റംബര്‍ 29നാണ് എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐക്ക് സമര്‍പ്പിച്ചത്.

നേരത്തെ സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയുടെ കണ്ടെത്തലുകള്‍ക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും. ഇതോടൊപ്പം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.