ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുശീല്‍ ചന്ദ്രക്കും തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതാണ് ഇക്കാര്യം.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും വീട്ടുനിരീക്ഷണത്തിലാണ്. വീട്ടിലിരുന്ന് ജോലികള്‍ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു.ഏപ്രില്‍ 13നാണ് 24ാമത് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റെടുത്തത്.

ബംഗാള്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നടപടികള്‍ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.