മുംബൈ: ബോളിവുഡ് താരങ്ങളായ അമീര്‍ഖാനേയും ഷാരൂഖ് ഖാനേയും, സെയ്ഫുലിഖാനേയും തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേക്ക് മാറ്റുമെന്ന ഭീഷണിയുമായി സ്വാമി ഓം രംഗത്ത്.

ഇവരുടെ ഭാര്യമാര്‍ ലൗ ജിഹാദിന്റെ ഇരകളാണെന്നും ഓം പറയുന്നു. ഈ മൂന്ന് താരങ്ങളും കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്. അതുകൊണ്ട് തന്നെ അവരും ഹിന്ദുമതത്തിലേക്ക് മതം മാറണം. അല്ലെങ്കില്‍ താന്‍ അവരെ തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേക്ക് മാറ്റുമെന്നും ഓം പറഞ്ഞു.

ഗൗരിഖാന്‍, കരീന കപൂര്‍, കിറണ്‍ റാവു എന്നിവര്‍ ലൗജിഹാദിന്റെ ഇരകളാണെന്നും ഓം പറയുന്നു. ഓം സംസാരിക്കുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിരിക്കുകയാണ്.