india

ഗുജറാത്തില്‍ സത്യപ്രതിജ്ഞ ഇന്ന്; മോദിയും 200 സന്യാസികളും പങ്കെടുക്കും

By Test User

December 12, 2022

ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏഴാം തവണയാണ് ബിജെപി ഗുജറാത്ത് ഭരിക്കുന്നത്. 25 ക്യാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

182 സീറ്റുകളില്‍ 156 ഉം നേടിയാണ് ബിജെപി ഉജ്വല വിജയം നേടിയത്. ഗാന്ധിനഗറില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിഥിന്‍ ഗഡ്കരി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. ഇരുന്നൂറോളം സന്യാസികളും ചടങ്ങില്‍ പങ്കെടുക്കും.