കോഴിക്കോട്: ട്രെയിനില്‍ കടത്തിയ 300 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പോര്‍ബന്ധര്‍-കൊച്ചുവേളി എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് ഇന്നലെ രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടിച്ചത്. പ്രത്യേകം ബുക്ക് ചെയ്ത് പാര്‍സലുകളായാണ് ഇവ എത്തിച്ചത്. നാല് ബണ്ടിലുകളാക്കി ട്രെയിനിലെ ചരക്ക് കംപാര്‍ട്ട്‌മെന്റിലാണ് ഇവ അയച്ചത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ സുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സംഘത്തില്‍ കോഴിക്കോട് ആര്‍.പി.എഫ് സി.ഐ വിനോദ് ജി നായര്‍, എസ്.ഐ നിഷാദ്, കോണ്‍സ്റ്റബില്‍ പി ശശിധരന്‍, കോഴിക്കോട് എക്‌സൈസ് സ്‌ക്വാഡ് സി.ഐ സജിത്കുമാര്‍ പി, എസ്.ഐ ഗരീഷ് എം.കെ, പ്രവന്റീവ് ഓഫീസര്‍ റഷീദ് കെ.പി, സി.ഇ.ഒ ധനീഷ്‌കുമാര്‍, അജിത് എന്നിവരും ഉണ്ടായിരുന്നു.