എല്ലാം കഴിഞ്ഞ ശേഷം ഹോട്ടല്‍ തല്ലിപ്പൊളിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെത്തിയതും ശുഭ സൂചനയല്ല. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാണ് ഡി.വൈ.എഫ്.ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അവര്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം ഇങ്ങനെയൊരു ഗതിയില്‍ വരില്ലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.
എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യ വിലപേശല്‍ നടത്തി മതേതര കക്ഷികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിലെത്താന്‍ സഹായിച്ച 'യു.പി മോഡല്‍ തന്ത്രങ്ങളില്‍' നിന്നും കോണ്‍ഗ്രസ് പിന്മാറേണ്ടതുണ്ട്. കര്‍ണാടകയില്‍ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ അതേ...
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പുനസംഘടനയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ...
സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നാണ് അണികള്‍ ചോദിക്കുന്നത്. അവരുടെ ആശങ്കകളെ ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ മത്ത് പിടിച്ച നേതൃത്വമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളത്. വിമര്‍ശനത്തിന്റെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലുമല്ലാതെ കാലത്തിലേക്ക്...
രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.