ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില...
ന്യൂഡല്‍ഹി: ടിക് ടോക് താരം വെടിയേറ്റ് മരിച്ചു. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര്(27) എന്നയാളാണ് കൊല്ലപ്പെട്ടത്. മോഹിത് മോര് ജിംനേഷ്യം പരിശീലകനായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടിയിലെത്തിയ മൂന്നംഗസംഘം മോഹിതിന് നേരെ...
കോട്ടയം: കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ചു. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് ആണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മണര്‍ക്കാട് സ്വദേശിയാണ് നവാസ്. തിങ്കളാഴ്ച്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ...
തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു. സമീപ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്....
മസ്കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേര് ഒലിച്ചു പോയി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ പെട്ട്...
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കണ്ട്രോള് റൂമിലെ സിവില്‍ പൊലീസ് ഓഫീസറായ രാജീവിനെയാണ്(32) വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പില്‍ രാജന്റെ മകനാണ് രാജീവ്. മരണകാരണം വ്യക്തമല്ല.
കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്....
മണാലി: പാരാഗ്ലൈഡിങിനിടെ യുവാവിന് ദാരുണാന്ത്യം. മണാലിയിലെ സൊലാങ് വാലിയിലാണ് അപകടമുണ്ടായത്. മൊഹാലി സ്വദേശിയായ അമന്‍ദീപ് സോവ്തിയാണ് കൊല്ലപ്പെട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു. പൈലറ്റ് ഗുരുതര...
കണ്ണൂര്‍: മട്ടന്നൂരില്‍ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചാവശേരി പത്തൊമ്പതാം മൈലില്‍ വാടകക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്.
കോഴിക്കോട്: കോഴിക്കോടെത്തിയ ഓസ്ട്രേലിയന്‍ യുവതിയെ നഗരത്തില്‍ നിന്നും കാണാതായി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. വെസ്ന(59)എന്ന വിദേശവനിതയെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത്...