സ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സംസ്ഥാനത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെയാണ് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുന്നതെന്നും അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന് പറഞ്ഞു.
ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരുന്നതോടെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്നതാണ് മലയാളിയുടെ അവസ്ഥ. അവശ്യ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം ബജറ്റ് സമ്മാനിച്ച...
പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്ന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുകയാണ്.
നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം വ്യാപിപ്പിക്കാന്‍ യുഡിഎഫ്. മെയ് രണ്ടാം രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് സമരം സംഘടിപ്പിക്കും.
ഇന്ന് ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്
അഞ്ച് യു.ഡി.എഫ് എം.എൽ.എ മാർക്കെതിരെ തിരുവനന്തപുരം മ്യുസിയമ പോലീസ് കേസെടുത്തിരിക്കുന്നത്
സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവിന് ഉൾപ്പെടെ എം എൽ എമാരുടെ പ്രതിഷേധമോ സഭാ ടിവി കാണിക്കാറില്ല
തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഭയിലെ തന്നെ മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയെ കയ്യേറ്റം ചെയ്ത രീതിയൊന്നും അംഗീകരിക്കാവുന്നതല്ല.