ചെന്നൈ: തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഇന്നു രാവിലെയോടെയാണ് ജയ് അറസ്റ്റിലായത്. ജയ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.