ചെന്നൈ: തമിഴ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സപര്‍ണ ആനന്ദിനെയാണ്(29) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുരവയലിലെ ഫ്‌ളാറ്റിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇടത് കൈയില്‍ മുറിവേറ്റ പാടുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എഴുതിയ കുറിപ്പും മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തി. ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുറച്ചു ദിവസമായി സബര്‍ണയെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് താമസിക്കുന്ന താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നടിയെ മരിച്ച നിലയില്‍ കാണുന്നത്. ടിവി ആങ്കറിങ്ങിലൂടെയാണ് സപര്‍ണ സിനിമയിലെത്തുന്നത്. ആദ്യം സീരിയലിലും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു.