Connect with us

india

മലയാളികളെ പരിശോധിക്കാന്‍ നേരിട്ടിറങ്ങി മന്ത്രിമാര്‍; മന്ത്രിമാര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍

കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയും തമിഴ്‌നാടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്

Published

on

ചെന്നൈ: കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കു വരുന്നവരെ പരിശോധിക്കാന്‍ നേരിട്ടിറങ്ങി മന്ത്രിമാര്‍. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം, ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരിശോധന. ആലപ്പി എക്‌സ്പ്രസില്‍ എത്തുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയാണ് പരിശോധിക്കുന്നത്.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയും തമിഴ്‌നാടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ന്യൂഡൽഹി: വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികളാണെന്നും മനുസ്മൃതിയും ആർഎസ്എസ് ചിന്താഗതികളും രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി പേരുകൾ നീക്കം ചെയ്യുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ (വോട്ട് കള്ളന്മാർ അധികാരം ഒഴിയുക) എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്ത റാലി, ജനാധിപത്യ സംരക്ഷണത്തിനായുള്ള കോൺഗ്രസിന്റെ ശക്തിപ്രകടനമായി മാറി.
വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും (ഡ്രാമേബാസ്) ഗദ്ദാർമാരാണെന്നും (രാജ്യദ്രോഹികൾ) ഖാർഗെ ആഞ്ഞടിച്ചു. മോഹൻ ഭഗവതിന്റെയും ഗോൾവാൾക്കറുടെയും മനുസ്മൃതിയുടെയും ആശയങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല, മറിച്ച് അത് രാജ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും കോൺഗ്രസ് ആശയത്തിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈകാരികമായ നിമിഷങ്ങൾക്കും പ്രസംഗം സാക്ഷിയായി. ബെംഗളൂരുവിൽ തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും, 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന വലിയ ദൗത്യം മുൻനിർത്തിയാണ് താൻ റാലിക്ക് എത്തിയതെന്ന് ഖാർഗെ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങളെ പ്രകീർത്തിച്ച അദ്ദേഹം, നെഹ്‌റുവിനെയും പട്ടേലിനെയും കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും രാഹുൽ നടത്തുന്ന ചെറുത്തുനിൽപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
Continue Reading

india

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം

തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു.

Published

on

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ റാലിയിൽ വൻ ജനപങ്കാളിത്തം. തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു. സത്യവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി സത്യത്തെ പരമപ്രധാനമായി കണ്ടപ്പോൾ, ലോകം അധികാരത്തെയാണ് ബഹുമാനിക്കുന്നതെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ നിലപാട് അവരുടെ പ്രത്യയശാസ്ത്രത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സത്യത്തോടൊപ്പം നിന്ന് മോദി-ആർഎസ്എസ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും റാലിയിൽ ഗുരുതരമായ ആരോപണങ്ങളുയർന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് കമ്മീഷണർമാർ എന്നിവർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇലക്ഷൻ കമ്മീഷണർമാർക്ക് നിയമപരിരക്ഷ (ഇമ്മ്യൂണിറ്റി) നൽകുന്ന നിയമം ഭേദഗതി ചെയ്ത് ഇവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാലറ്റ് പേപ്പർ വഴിയുള്ള തിരഞ്ഞെടുപ്പിന് ബിജെപിയെ വെല്ലുവിളിച്ച പ്രിയങ്ക ഗാന്ധി, ബിഹാറിലെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കമ്മീഷൻ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി.
വോട്ട് ചോരിക്കെതിരെ രാജ്യവ്യാപകമായി അഞ്ച് കോടിയിലധികം ഒപ്പുകൾ ശേഖരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടു. ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ പ്രതിഷേധത്തിന് ആവേശമേകി. അതേസമയം, റാലി നുണപ്രചാരണമാണെന്നും അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ബിജെപി പ്രതികരിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയ്ക്കുമായി കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾക്ക് റാലി പുതിയ ദിശാബോധം നൽകി.
Continue Reading

india

രാജസ്ഥാനില്‍ എഥനോള്‍ പ്ലാന്റിനെതിരെ കര്‍ഷകപ്രക്ഷോഭം; 40 പേര്‍ അറസ്റ്റില്‍, 273 പേര്‍ക്കെതിരെ കേസ്

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ നടപടിയില്‍ 40 പേരെ അറസ്റ്റ് ചെയ്തതായും 273 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Published

on

രാജസ്ഥാനിലെ ഹനുമന്‍ഗര്‍ ജില്ലയില്‍പ്പെട്ട ടിബ്ബിയില്‍ എഥനോള്‍ ഫാക്ടറിക്കെതിരെ കര്‍ഷകര്‍ സംഘടിച്ച് നടത്തിയ വന്‍പ്രക്ഷോഭം സംസ്ഥാനതലത്തില്‍ ചര്‍ച്ചയാകുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ നടപടിയില്‍ 40 പേരെ അറസ്റ്റ് ചെയ്തതായും 273 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

നിര്‍മാണം ആരംഭിച്ച ഫാക്ടറിയെതിരെ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകര്‍ ടിബ്ബിയില്‍ എത്തി പ്രതിഷേധം ശക്തമാക്കി. ഡല്‍ഹി മാതൃകയില്‍ ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ സമരത്തിലേക്ക് എത്തിയത്. പ്രക്ഷോഭത്തിനിടെ ഫാക്ടറിയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീവെയ്ക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഏറ്റവും ഫലഭൂയിഷ്ടമായ കാര്‍ഷിക മേഖലയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും ഇത് കൃഷിക്ക് ഭീഷണിയാകുമെന്നും പ്രദേശത്തേക്ക് മാലിന്യം ഒഴുക്കിവിടുമെന്നുമാണ് കര്‍ഷകരുടെ ആരോപണം. ഏതാനും ദിവസങ്ങളായി പൊലീസ്‌കര്‍ഷക സംഘര്‍ഷം തുടരുകയാണ്. ഫാക്ടറിയുടെ പുറംഭിത്തി തകര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ അഭിമന്യു പൂനിയക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായും പറയുന്നു.

കമ്പനി മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 273 പേര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ആള്‍ ഇന്ത്യ കിസാന്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തു. ചില പ്രധാന ആവശ്യങ്ങളില്‍ ചര്‍ച്ച നടന്നതോടെ സമരം താല്‍ക്കാലികമായി ശമിച്ചതായി നേതാക്കള്‍ അറിയിച്ചു.

ഇവിടെ സ്ഥാപിക്കപ്പെടുന്നത് 40 മെഗാവാട്ട് ശേഷിയുള്ള എഥനോള്‍ പ്ലാന്റാണെന്ന് കമ്പനി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും, പ്ലാന്റില്‍ നിന്നുള്ള മാലിന്യം അവിടെത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും മാനേജ്‌മെന്റ് അവകാശപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കുന്ന എഥനോള്‍പെട്രോള്‍ മിശ്രണ പദ്ധതിക്ക് പിന്തുണ നല്‍കുന്ന പദ്ധതിയാണിതെന്നും കമ്പനി അറിയിച്ചു.

 

Continue Reading

Trending