Connect with us

kerala

സംസ്ഥാനത്ത് പുതിയ ഇളവുകള്‍ ഇന്നു മുതല്‍; ഇളവുകള്‍ ഇങ്ങനെ

ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും.ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.

ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നു കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.

മാളുകളില്‍ സാമൂഹികഅകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്‌സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം; നിര്‍മിച്ചത് ബിജെപി ഓഫീസില്‍ വെച്ചെന്ന് കണ്ടെത്തല്‍

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.

Published

on

തിരുവനന്തപുരം: ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബിജെപി ഓഫീസിലെന്ന് കണ്ടെത്തല്‍. ശ്രീലേഖ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി ഈ സര്‍വേ ഫലം പ്രചരിപ്പിച്ചിരുന്നു.

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. സൈബര്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.ഷാജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ. പ്രീ പോള്‍ സര്‍വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

 

 

 

Continue Reading

india

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ

Published

on

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

താന്‍ ചെയ്തതു ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമുള്ള തീരുമാനങ്ങളാണെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാവരുടെയും അറിവോടെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, തനിക്ക് പ്രായം കൂടിയതിനാല്‍ പരിഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

ജാമ്യം തേടി കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ്. ബൈജുവിനും എന്‍. വാസുവിനും നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

Continue Reading

Trending