Culture
മഴ കൂടി; തേയില ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് കോടി കിലോ അധികമാണിത്. ഈ വര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിച്ചതിനെത്തുടര്‍ന്ന് ഉത്പാദനം ഗണ്യമായി വര്‍ധിച്ചിരുന്നു. അതേസമയം ഫാക്ടറികളില്‍ ചപ്പ് എടുക്കുന്നതില്‍ പ്രത്യേക ക്വാട്ട നിശ്ചയിച്ചത് കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 30 ലക്ഷം കിലോ തേയില തോട്ടങ്ങളില്‍ തന്നെ കിടക്കുകയാണ്. കര്‍ഷകര്‍ ചപ്പ് എടുക്കാതെ വിട്ടിരിക്കുകയാണ്. എടുക്കുന്ന ചപ്പ് കൃത്യമായി ഫാക്ടറിയില്‍ എടുക്കാത്തതാണ് ഇതിന് കാരണം. തേയിലയുടെ വില കുറവും കര്‍ഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അതേസമയം തേയില വ്യവസായത്തിന് ഉണര്‍വേകാന്‍ വിവിധ സഹായ പദ്ധതികള്‍ ടീ ബോര്‍ഡ് പ്രഖ്യാപിച്ചു. തേയിലയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിനായി സബ്‌സിഡി, ഗ്രാന്റ് തുടങ്ങിയവയാണ് ടീ ബോര്‍ഡ് പ്രഖ്യാപിച്ചത്. വലുതും ചെറുതുമായ തേയിലത്തോട്ടങ്ങള്‍ക്ക് പറിച്ചുനടീല്‍, അടിക്കവാത്ത്, ജലസേചനം, യന്ത്രവത്കരണം, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി വിവിധ കാര്‍ഷിക വൃത്തികള്‍ക്കും ചെറുകിട തേയില കര്‍ഷകരുടെ സ്വയം സഹായ സംഘങ്ങളും ഉല്‍പാദകസംഘങ്ങളും വഴി വിവിധ സബ്‌സിഡികള്‍ ലഭ്യമാവും.
ചെറുകിട തേയില കര്‍ഷകര്‍ക്ക് സ്വന്തമായോ സംഘമായോ മിനി ടീ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ഇതാദ്യമായി പദ്ധതിയില്‍ തുകവകയിരുത്തിയിട്ടുള്ളതായും അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഉല്‍പാദനരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ടീ ഫാക്ടറികളുടെ പുനരുദ്ധാരണത്തിനും പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നതിനും സര്‍ട്ടിഫിക്കേഷനും തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യമുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ഇന്ത്യന്‍ തേയിലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ടീ ബൊട്ടീക്കുകള്‍ ആരംഭിക്കുന്നതിനും തേയിലയുടെ പ്രദര്‍ശന വിപണനങ്ങള്‍ക്കുമായി പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. വന്‍കിട തേയിലത്തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് വിവിധ ഗ്രാന്റുകള്‍ നല്‍കും.
അര്‍ബുദം, ഹേൃദ്രാഗം, വൃക്ക സംബന്ധമായ രോഗങ്ങളുടെ ചികിത്സക്കും ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ്, 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നെഹ്‌റു അവാര്‍ഡ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍ക്കും തൊഴിലധിഷ്ഠിത പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ക്കുമുള്ള ധനസഹായം എന്നിവയും ലഭ്യമാണ്. സ്‌കീമുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറങ്ങള്‍ക്കും അടുത്തുള്ള ടീ ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെടണം.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india21 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports17 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india19 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

