മുംബൈ: ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തനാവുകയാണ് വിരാട് കോഹ്‌ലി. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാന്‍ കോഹ്‌ലിക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ചാമ്പ്യന്മാരുടെ ഫോട്ടോഷൂട്ടിലും കോഹ്ലിയൊരു മാതൃക തീര്‍ത്തു.

ടെസ്റ്റ് പരമ്പരക്കിടെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും പിന്നീട് പരിക്കിന്റെ പിടിയിലാകുകയും ചെയ്ത അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമ്മി, ഹൃദിക് പാണ്ഡ്യ എന്നിവരാണ് ചാമ്പ്യന്‍ ബാനറിന് പിന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അണിനിരന്നത്. ടീം വര്‍ക്കിന്റെ വിജയം എന്ന നിലക്കാണ് കോഹ്ലി പരമ്പര വിജയം കാണുന്നതെന്ന് വ്യക്തം. പരിശീലകന്‍ കുംബ്ലയുടെ നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ട്.

ഒരു കൂട്ടായ്മ സൃഷ്ടിക്കുകകയും ഒത്തിണക്കത്തോടെ മുന്നോട്ട് പോവുകയുമാണ് ലക്ഷ്യം. ബിസിസിഐയാണ് ഒരു ദിവസത്തേക്കായി ചെന്നൈയിലെത്താന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ടീമിന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസറ്റ് ചെയ്ത കൊഹ്ലി ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന നിമിഷങ്ങളാണ് ഇതെന്നും ഒരു ടീമെന്നതിലുപരിയായി തങ്ങളൊരു കുടംബമാണെന്നും കുറിച്ചു.

Don’t miss: ഐ.സിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബെസ്റ്റ് പ്രകടനവുമായി അശ്വിനും ജദേജയും