Connect with us

Indepth

ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 മരണം

ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം.

Published

on

ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം. ഇന്ന് രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഇരുപതോളം ആളുകള്‍ ഇപ്പോഴും കിണറിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പുരാതനമായ കിണറിന്റെ മേല്‍ക്കൂരയില്‍ ധാരാളം പേര്‍ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുവരെ 19 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

crime

മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലന്‍സിന് തീയിട്ടു; അമ്മയും മകനും വെന്തുമരിച്ചു

Published

on

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

Continue Reading

Indepth

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രശ്‌നങ്ങള്‍ക്ക് സ്റ്റോപ്പില്ല; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി, വനിത അംഗം രാജിവെച്ചു

Published

on

കായംകുളം: സി.പി.എം പുതുപ്പളളി ലോക്കല്‍ കമ്മിറ്റിയില്‍ അശ്ലീല നടപടികള്‍ തുടര്‍ക്കഥയാകുന്നു. നേതാവിനെതിരെ അശ്ലീലകഥ മെനഞ്ഞ 2 ബ്രാഞ്ച് സെക്രട്ടറിമാരെയും ബി.ജെ.പി വനിത നേതാവിനോട് വര്‍ത്തമാനം പറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി.

തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് വനിത ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചതും തിരിച്ചടിയായി. ഏരിയ കമ്മിറ്റി അംഗവും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്. പവനാഥനെ ഫോണ്‍ സംഭാഷണത്തിലൂടെ ആക്ഷേപിച്ച സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരായ രമേശന്‍, ജഗദീഷ് എന്നിവര്‍ക്കും ബി.ജെ.പി വനിത നേതാവിനോട് സംസാരിച്ച വിഷയത്തില്‍ അരുണിനുമെതിരെയാണ് നടപടി.

അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ലോക്കല്‍ കമ്മിറ്റി അംഗം ബിനുവിനെയും വനിത നേതാവിനേയും രണ്ടാഴ്ച മുമ്പ് പുറത്താക്കിയിരുന്നു. ഇതിന്റെ അലകള്‍ അടങ്ങുന്നതിന് മുമ്പാണ് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ബ്രാഞ്ച് സെക്രട്ടറിമാരുടെ നടപടി. ഇത്തരം നടപടി തുടര്‍ക്കഥയായതോടെയാണ് ഇവരോടൊപ്പം തുടരാനാകില്ലെന്ന നിലപാടുമായി മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസേ പ്രസിഡന്റ് കൂടിയായ ശ്രീകുമാരി രാജിവെച്ചത്.

കുടുംബവിഷയത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചതിന് ലോക്കല്‍ സെക്രട്ടറി താക്കീതിന് വിധേയനായെന്ന സൂചനയുണ്ട്. തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്ന പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായവും ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്നതായി അറിയുന്നു.

Continue Reading

Indepth

പാര്‍ക്കില്‍ കളിക്കുകയായിരുന്ന 7 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

Published

on

ഹൈദരാബാദ്: പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ -കാസിപേട്ട് മേഖലയിലെ കോളനിക്ക് സമീപമുള്ള പാര്‍ക്കിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നെത്തിയ റോഡരികില്‍ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്. കഴുത്തിലടക്കം മുറിവേറ്റ കുട്ടിയെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാറങ്കല്‍ വെസ്റ്റ് എം.എല്‍.എയും സിറ്റി മേയറും കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.

ഏതാനും ആഴ്ചകളായി പ്രദേശത്ത് തെരുവ്‌നായ്ക്കളുടെ ആക്രമണത്തെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. ഹനുമാകോണ്ടയില്‍ ഏപ്രില്‍ അവസാന വാരംമ മാത്രം ഇത്തരത്തില്‍ 29 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Continue Reading

Trending