Connect with us

Agriculture

കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യസംസ്‌കരണം; വീണ്ടും സോണ്ടക്ക് കരാര്‍ നീട്ടി നല്‍കി

കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണത്തിനുള്ള കരാര്‍ കാലാവധി വീണ്ടും നീട്ടി കൊടുത്തു.

Published

on

കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണത്തിനുള്ള കരാര്‍ കാലാവധി വീണ്ടും നീട്ടി കൊടുത്തു. മുപ്പത് ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം പൂര്‍ത്തിയാക്കണമെന്ന് കരാറിലുണ്ട്. അല്ലാത്ത പക്ഷം കോര്‍പറേഷന്‍ നിശ്ചയിക്കുന്ന പിഴയടക്കേണ്ടി വരും.

മാലിന്യനീക്കത്തിലെ വീഴ്ചയെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ പോലുള്ളവ കോര്‍പ്പറേഷന് വിധിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിയും സോണ്ട കമ്പനിയായിരിക്കും. ഇത്തരം ഉപാധികളോടെയാണ് സോണ്ടക്ക് കരാര്‍ പുതുക്കി നല്‍കിയത്.

അതേ സമയം, വീണ്ടും സോണ്ടക്ക് കരാര്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. സോണ്ടക്ക് കരാര്‍ നീട്ടി നല്‍കരുതെന്നും അവരുമായുള്ള എല്ലാ കരാര്‍ ഒഴിവാക്കണമെന്നായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. ഇത്ര കാലമായി ഒരു പ്രവര്‍ത്തിയും നടത്താത്ത സോണ്ട 30 ദിവസത്തിനുള്ളില്‍ മാലിന്യം നീക്കം ചെയ്യുമോയെന്ന സംശയം യു.ഡി.എഫ് ഉന്നയിച്ചു.

Agriculture

ലോകത്തെ വിലകൂടിയ മാമ്പഴം : ഒരൊണ്ണത്തിന് 19000 രൂപ !

ഇപ്പോള്‍ മനസ്സിലായില്ലേ ,നമ്മുടെ 100 രൂപ മാങ്ങയല്ല വലിയവിലയെന്ന്!

Published

on

ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴം ഏതാണ്? ജപ്പാനിലെ തണുപ്പില്‍ വിളയിക്കുന്നത് തന്നെ. ഇതിന്റെ വിലകേട്ടാല്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ. ഒരെണ്ണത്തിന് 230 ഡോളര്‍ അഥവാ 20,000 രൂപയോളം! ജപ്പാനിലെ 60 കാരനായ കര്‍ഷകന്‍ നകാഗാവയാണ് ഈ പ്രത്യേകതരം മാമ്പഴം ഉല്‍പാദിപ്പിക്കുന്നത്. സ്വാദും കീടനാശിനി ഇല്ലാത്തതും കേക്കുകള്‍ക്കും ചായക്കും മറ്റും ഉപയോഗിക്കുന്നതാണിവ. ടൊക്കാച്ചിയിലാണ് നകാഗാവയുടെ തോട്ടം. ഇവിടെ നല്ല തണുപ്പിലാണ് വിളയിക്കുന്നത്. അധികവും ഹോട്ടലുകളിലേക്കാണ് ഇവ പോകുന്നത്. കീടങ്ങളുണ്ടെങ്കിലും സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് കീടനാശിനിയില്ലാതെയാണ് ഇവ പഴുപ്പാകുംവരെ കാത്തിരുന്ന് ഉല്‍പാദിപ്പിക്കുന്നത്. കൃത്രിമമാര്‍ഗങ്ങളൊന്നുമില്ല.

2011 മുതലാണ് നകാഗാവ മാമ്പഴ കൃഷിയിലേക്ക് തിരിയുന്നത്. സ്വന്തമായ പെട്രോള്‍ കമ്പനി ഉപേക്ഷിച്ചാണ് ഇതിലേക്കുളള സംരംഭം. മഞ്ഞിലെ സൂര്യന്‍ എന്നര്‍ത്ഥം വരുന്ന ഹകുഗിന്‍ നോ തയോ എന്ന ബ്രാന്‍ഡ് നാമം സംഘടിപ്പിച്ചിട്ടുണ്ട്. മാംഗോചായക്ക് ഇവയുടെ ഇലയും ഉപയോഗിക്കുന്നത്. ഏഷ്യയിലെ വലിയ പാചകക്കാരി നകാഗാവയുടെ മാമ്പഴമാണ് കേക്കിനായി വാങ്ങുന്നത്.ഇപ്പോള്‍ മനസ്സിലായില്ലേ ,നമ്മുടെ 100 രൂപ മാങ്ങയല്ല വലിയവിലയെന്ന്!

Continue Reading

Agriculture

കുതിച്ചുഴരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന

Published

on

അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി.

അരി മുതൽ ഉള്ളി വരെ, ഉഴുന്ന് മുതൽ മുളക് വരെ ഇങ്ങനെ എല്ലാ വീടുകളിലും അത്യാവശ്യം വാങ്ങുന്ന എട്ട് ഉൽപ്പന്നങ്ങൾക്കും പൊതുവിപണിയിൽ വില ഉയർന്നു എന്നാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെൻറിൻറെ കണക്കുകൾ കാണിക്കുന്നത്.

ചുവന്ന മട്ട അരിക്ക് 41.79 രൂപയിൽ നിന്ന് ഈ വർഷം 49.50 രൂപയായി. ചില്ലറ വിൽപ്പന വിലയുടെ സംസ്ഥാന ശരാശരിയിൽ ഏഴ് രൂപ എഴുപത്തൊന്ന് പൈസയുടെ വർധനയാണ് ഉണ്ടയതത്. ആന്ധ്ര, വെള്ള 38.08 രൂപയിൽ നിന്ന് 47.69 രൂപയായി. ഒൻപത് രൂപ അറുപത്തിയൊന്ന് പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഴുന്നുപരിപ്പിന് 119 ൽ നിന്ന് 126.80 രൂപയായി. വർധന ഏഴ് രൂപ എൺപത് പൈസ.

പഞ്ചസാരക്കും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു രൂപ ഏഴ് പൈസയാണ് കൂടിയത്. മിൽമ പാലിന് ലിറ്റ്‌റിന് നാല്പത്തി ആറ് രൂപ മുപ്പത്തി ഏഴ് പൈസയിൽ നിന്ന് അൻപത്തി രണ്ട് രൂപ നാല്പത്തി അഞ്ച് പൈസയായി. കൂടിയത് ആറ് രൂപ എട്ട് പൈസ. ഒരു ഡസൻ നാടൻ മുട്ടക്ക് എൺപത്തി ആറ് രൂപ എൺപത്തി നാല് പൈസയിൽ നിന്ന് തൊണ്ണൂറ്റി ഒന്ന് രൂപ ഒൻപത് പൈസയായി.

മുളകിന് ഇരുന്നൂറ്റി മുപ്പത് രൂപയിൽ നിന്ന് ഇരുന്നൂറ്റി എൺപത്തേഴ് രൂപ അൻപത് പൈസയായി കുതിച്ചു. വർദ്ധന അൻപത്തിയേഴ് രൂപ അൻപത് പൈസ. ചെറിയ ഉള്ളിക്ക് മുപ്പത്തിയെട്ട് രൂപ എഴുപത്തൊന്ന് പൈസയിൽ നിന്ന് അൻപത്തി അഞ്ച് രൂപ അറുപത്തി നാല് പൈസ ആയും കൂടി. പതിനാറ് രൂപ തൊണ്ണൂറ്റി മൂന്ന് പൈസയാണ് വർധിച്ചത്.

Continue Reading

Agriculture

പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും

കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്

Published

on

കാർഷിക സമൃദ്ധിയുടെയും നല്ലോർമകളുമായി പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും. വിഷു വരവറിയിച്ച് വിപണി സജീവമാണ്. നഗരങ്ങളിൽ രാവിലെ മുതൽ തന്നെ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു.കണിയൊരുക്കാനുള്ള സാധനകൾ വാങ്ങാനുള്ള തിരക്കാണ് എങ്ങും.
പഴങ്ങളുടെയും പച്ചക്കറിയുടെയും പടക്കങ്ങളുടെയും താൽക്കാലിക കടകളും യദേഷ്ടമുണ്ട്. കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്.കൃഷ്‌ണപ്രതിമ, കണിവെള്ളരി,മൈസൂർമത്തങ്ങ, ചക്ക മാങ്ങ തുടങ്ങി വിപണിയിൽ എല്ലാത്തിനും ആവശ്യക്കാരും ഏറെയുണ്ട്.അതിശബ്ദമുള്ള പടക്കങ്ങൾക്ക് നിയന്ത്രണമുള്ളതുകൊണ്ട് വർണ്ണങ്ങൾക്ക് പ്രാധാന്യമുള്ള ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

 

Continue Reading

Trending