Connect with us

News

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.

Published

on

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാനം നടത്തി.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെഡറര്‍. അടുത്ത ആഴ്ച്ച ലണ്ടനിലാണ് ലേവര്‍ കപ്പ് ആരംഭിക്കുന്നത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കുമത്.

വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ പറഞ്ഞതിങ്ങനെ… ”എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.

Published

on

കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്‌ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.

ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്‍.

 

Continue Reading

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Trending