കശ്മീര്‍ താഴ്‌വരെയെ ജമ്മുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്ക പാത നരേന്ദ്രമോദി ഗവര്‍ണര്‍ എന്‍.എന്‍ വോഹ്‌റയുടെയും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേയും സാന്നിദ്ധ്യത്തില്‍ തുറന്നു കൊടുത്തു.

എല്ലാ കാലാവസ്ഥയിലും ആശ്രയിക്കാവുന്ന ഈ തുരങ്ക പാത ജമ്മുവിനും കാശ്മീരിനുമിടയില്‍ 30 കിലോമീറ്റര്‍ യാത്രാദൈര്‍ഘ്യം കുറക്കും. 2,500 കോടി രൂപ മുതല്‍ മുടക്കിയാണ് ഒമ്പത് കിലോമീറ്ററുള്ള തുരങ്ക പാത നിര്‍മ്മിച്ചത്.
‘കശ്മീരി യുവാക്കളേ, നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങള്‍ തുറന്നു കിടക്കുന്നുണ്ട്. ഒന്ന് തീവ്രവാദത്തിന്റേതാണ്. മറ്റേത് വിനോദസഞ്ചാരത്തിന്റേതും. നാല്‍പതു വര്‍ഷം തീവ്രവാദം നിങ്ങള്‍ക്ക് രക്തച്ചൊരിച്ചിലല്ലാതെ ഒന്നുമ സമ്മാനിച്ചിട്ടില്ല. മരണങ്ങളും നശീകരണങ്ങളുമാണത് സമ്മാനിച്ചത്. നിങ്ങള്‍ വിനോദസഞ്ചാരം നിങ്ങള്‍ക്ക് സമ്മാനിക്കുക അത്ഭുതകരമായ ലാഭമായിരിക്കും’ മോദി പറഞ്ഞു.