ശ്രീനഗര്‍: നൗഹാത്ത പ്രവിശ്യയില്‍ ആക്രമകാരികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 1 പൊലീസുകാരന്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച വൈകുന്നേരം ഏഴുമണയോടെയാണ് നൗഹാത്ത പ്രവിശ്യയിലെ ഗഞ്ച്ബക്ഷ് പാര്‍ക്കിനടുത്ത പൊലീസ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു-ശ്രീനഗര്‍ ഹൈവെയിലെ നശ്രി-ചെന്നൈ തുരങ്കപാത ഉദ്ഘാടനം ചെയ്തതിന് മണിക്കൂറുകള്‍ക്കകമാണ് ആക്രമമുണ്ടയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരായ സമരപരിപാടികള്‍ കാശ്മീര്‍ വിഘടനവാദികള്‍ നിര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നു.