Connect with us

Video Stories

ഇന്ത്യന്‍ രാഷ്ട്രീയത്തിന് അശുഭ സൂചന

Published

on

ഡോ. രാംപുനിയാനി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ നെറ്റി ചുളിച്ചത്? മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലെ കാഠിന്യമേറിയതും വൈരം നിറഞ്ഞതുമായ മുഖമാണ് യോഗിയുടേത്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമാണ്. ലൗ ജിഹാദ്, ഘര്‍വാപസി, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങളും പ്രഭാഷണങ്ങളും മാധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെ തന്നെയും ശാന്തരാക്കുന്നതിന് സഹായകമായതായിരുന്നില്ല.
അതിനാല്‍ യോഗിക്കു പകരം സൗമ്യരും മിതവാദികളുമായ മറ്റു നേതാക്കളുടെ ശബ്ദമാണ് ബി.ജെ.പി പ്രചാരണത്തില്‍ മുഴങ്ങിയത്. വസ്തുത ഇതാണെങ്കിലും പതിവ് ആര്‍.എസ്.എസ് അസ്ഥിവാരത്തില്‍ നിന്നു വ്യത്യസ്തമായി യോഗി സ്വന്തം നിലയില്‍ രാഷ്ട്രീയ അടിത്തറ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് രാഷ്ട്രീയത്തേക്കാളും അത്യന്തം തീവ്രവായ ഹിന്ദു മഹാസഭയുടെ പ്രത്യയശാസ്ത്രത്തിലാണ് യോഗി വേരൂന്നിയത്. പ്രധാന വിഷയങ്ങളില്‍ താന്‍ നിലകൊള്ളുന്ന മുസ്‌ലിം വിരുദ്ധ നിലപാടില്‍ നിന്ന് അദ്ദേഹമൊരിക്കലും പിന്നാക്കംപോകില്ല. ആര്‍.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയത്തില്‍ നിരവധി നിര്‍ണായക വിഷയങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ആദിത്യനാഥ് യോഗിയെ തെരഞ്ഞെടുക്കലിലൂടെ ഇത് സ്പഷ്ടമായിരിക്കുകയാണ്. ഒന്നാമതായി, ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാന പങ്കു വഹിച്ചത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ വര്‍ഗീയ ധ്രുവീകരണമാണ്. എല്ലാ വികസന വിഷയങ്ങളും ഹിന്ദുത്വയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ വികസനത്തിന്റെ പഴങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തണോ എന്ന തരത്തില്‍ ഹിന്ദുക്കള്‍ക്ക് സന്ദേശമയച്ചുള്ളതുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. മുസ്‌ലിംകള്‍ അതിലാളനയില്‍ വഷളാക്കപ്പെട്ടവരും സന്തുഷ്ടരുമാണെന്നും ഹിന്ദുക്കളുടെ വികസനത്തിനു ബി.ജെ.പിയില്‍ മാത്രമേ പ്രതീക്ഷയുള്ളുവെന്നും അവര്‍ പ്രചരിപ്പിച്ചു. കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്ന സംഭവം കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ സ്വദേശം വിട്ടുപോകുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചു. ഒരു മുസ്‌ലിമിനു പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിലൂടെ ബി.ജെ.പിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയുമെന്ന ബി.ജെ.പി തന്ത്രം വിജയിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ബി.ജെ.പി-ആര്‍.എസ്.എസ് വര്‍ഗീയചീട്ട് പ്രകടമായി ഉപയോഗിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ നല്‍കുന്നത്. മുസ്‌ലിം വോട്ടുകളെക്കുറിച്ച് അവര്‍ അസ്വസ്ഥരാകുന്നില്ലയെന്നും 20 ശതമാനം മുസ്‌ലിം വോട്ടുകള്‍ ഒരു പ്രശ്‌നമേയല്ലയെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഇവ അഖിലേഷിനും മായാവതിക്കുമായി വീതിക്കപ്പെട്ടതായും അവര്‍ മനസിലാക്കി. തന്ത്രപരമായതാണ് മറ്റൊരു സന്ദേശം. പ്രത്യക്ഷമായ നാഗരികതയുള്ള ഹിന്ദു രാഷ്ട്രത്തിനായി കടന്നാക്രമണം നടത്താന്‍ ഇപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും തയാറെടുക്കുകയാണെന്നതാണത്. ഇന്ത്യയെ മുഴുവന്‍ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന് യോഗി സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കൂട്ടക്കുരുതിക്കു ശേഷം അല്ലെങ്കില്‍ ഗുജറാത്തിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പരീക്ഷണശാലയാക്കിയെന്ന പ്രയോഗത്തിനു ശേഷം അടുത്തത് യു.പിയാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
മോദി, യോഗി പോലുള്ള രാഷ്ട്രീയം അധികാരത്തിലെത്തിയതും ഹിന്ദു രാഷ്ട്രമെന്ന ഭീഷണിയും നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്തം എന്താണ്? ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പൊഴിച്ചാല്‍ മിക്കവാറും അവര്‍ ആത്മഹത്യാപാതയിലായിരുന്നു. നീക്കുപോക്കു നടത്തി സഖ്യങ്ങള്‍ സ്ഥാപിക്കുന്നതിനു പകരം മിക്ക നേതാക്കളും അവരുടെ ഇടുങ്ങിയ ഈഗോയുമായി കഴിയുകയായിരുന്നു. ഹിന്ദു രാഷ്ട്രമെന്ന ഭീക്ഷണി ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതല്ല. ഭരണഘടന നിലകൊള്ളുന്ന സ്വാതന്ത്ര്യം, ഏകത, സാഹോദര്യം, സാമൂഹ്യ നീതി, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നടപടികള്‍ക്കെല്ലാം ഭീഷണിയാണ്.
ഈ ദശാസന്ധിയില്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നാണ് നിരവധി രാഷ്ട്രീയ നിരീക്ഷകന്മാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര അജണ്ട വളരുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. മറ്റു ചില പാര്‍ട്ടികള്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ സമ്മര്‍ദ വിധേയമായി അനുസരിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. ജാതിയാണ് മാനദണ്ഡമെന്നും സ്വേച്ഛാധിപത്യ രാഷ്ട്രമാണ് രാഷ്ട്രീയ സംവിധാനമെന്നും കഴിഞ്ഞ കാലങ്ങളില്‍ വാഴ്ത്തിപ്പോന്ന സംഘടനയായ ആര്‍.എസ്.എസ് പ്രത്യയശാസ്ത്ര അര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണത്.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ പൂര്‍ണ തലത്തില്‍ വാസ്തവമാക്കുന്നതില്‍ മറ്റു മിക്ക പാര്‍ട്ടികള്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. അവസരവാദ സഖ്യങ്ങളും അവര്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ മിക്കവരും ഇന്ത്യന്‍ ദേശീയതയുടെ തന്ത്രത്തിനുള്ളിലാണ്. ബി.ജെ.പിയാകട്ടെ ഹിന്ദു ദേശീയതയിലും. അവരുടെ പ്രയാണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? യോഗിയുടെ അധികാരാരോഹണം ഉണര്‍ത്തുവിളിയായി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണാത്തപക്ഷം 2019 ലെ പൊതു തെരഞ്ഞെടുപ്പ് അവര്‍ക്ക് സമ്മാനിക്കലാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. ആ സമയത്ത് ഉത്തര്‍പ്രദേശില്‍ അവരുടെ വോട്ട് വിഹിതം 41 ശതമാനമായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 39 ശതമാനമായി. എന്തുകൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ ബി.ജെ.പിയുടെ അജണ്ട മനസിലാക്കാത്തത്? സമൂഹത്തില്‍ ഏറ്റവും അസ്ഥിവാരമുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. പൂര്‍ണമായും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരാണ് കോണ്‍ഗ്രസ്. എന്നാല്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും കാലത്തെ പ്രതാപം ഇപ്പോഴില്ല.
കമ്യൂണിസ്റ്റുകളായ സി.പി.ഐയും സി.പി.എമ്മും ആക്രമണാത്മക വര്‍ഗീയ പാര്‍ട്ടികളായാണ് കാണുന്നത്. സമൂഹത്തിലെ നല്ലൊരു വിഭാഗം അവരെ ഫാസിസ്റ്റ് പാര്‍ട്ടിയായാണ് വിലയിരുത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ വളരെ അസ്ഥിരമായതാണ്. കഴിഞ്ഞ കാലങ്ങളില്‍ അവയില്‍ പലതും ബി.ജെ.പിയുടെ സഖ്യകക്ഷികളുമായിരുന്നു. ഇയ്യിടെ ഉദിച്ച ആംആദ്മി പാര്‍ട്ടിക്ക് അഴിമതി അവസാനിപ്പിക്കും എന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ നേരിട്ട് മത്സരിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളു. ദേശീയ തലത്തില്‍ ജനാധിപത്യ ശക്തികളുടെ സഖ്യത്തെ തടയാനുള്ള വിഭാഗീയ രാഷ്ട്രീയമാണ് അവരുടേതെന്ന് ഒരുപക്ഷേ കാലം തെളിയിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനായി പൊതുവേദി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. യോഗിയുടെ അധികാര പ്രവേശത്തോടെ വ്യക്തമായത് ആര്‍.എസ്.എസ് നിയന്ത്രണത്തിലല്ലാത്ത പാര്‍ട്ടികള്‍ ഒന്നുകില്‍ സ്വയം തൂങ്ങാനോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൊലക്കു കൊടുക്കാനോ തയാറാകേണ്ടി വരുമെന്നാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് സഖ്യം പോലുള്ളവ മാത്രമേ വരും കാലങ്ങളില്‍ ഫലപ്രദമാകുകയുള്ളൂ.

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending