crime

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍; ചൈനീസ് ഗ്രനേഡ് പിടിച്ചെടുത്തു

By webdesk14

March 25, 2023

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്‍ സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്‍ വെച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്.

സൈന്യവും സിആര്‍പിഎഫും ബന്ദിപ്പോര പൊലീസും ഒരുമിച്ച് നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയതത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനില്‍ യുഎപിഎ പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.