ശ്രീലങ്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര നേടിയത്.386 റണ്‍സ് എടുത്ത് ശ്രീലങ്ക പുറത്തായി. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി എട്ടാമത് ടെസ്റ്റ് പരമ്പര നേട്ടമാണിത്. ലങ്കന്‍ പ്രതിരോധം തകര്‍ത്ത് ഇന്ത്യന്‍ ടീമിന് ജയം സമ്മാനിച്ചത് രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ്.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ നാലാം ദിനത്തില്‍ ഒന്നിന് പുറകെ ഒന്നായി പുറത്തായി.