Connect with us

india

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത്

നേരത്തെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ജെ.ഡിയുടെ തിരിച്ചടി.

Published

on

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ആർ.ജെ.ഡി. കേസിലെ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. നേരത്തെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ജെ.ഡിയുടെ തിരിച്ചടി.

പ്രതികളും മന്ത്രിയും തമ്മിലുള്ള നിരവധി ചിത്രങ്ങളുണ്ടായിരുന്നുവെന്നും വിവാദമായതോടെ ഇതെല്ലാം മന്ത്രി ഡിലീറ്റ് ചെയ്തുവെന്നും ആർ.ജെ.ഡി എക്സിലെ പോസ്റ്റിൽ ആരോപിച്ചു. പ്രതികളെ മന്ത്രി അഭിനന്ദിക്കുന്ന ചിത്രങ്ങൾ വരെയുണ്ട്. ഡിലീറ്റ് ചെയ്തതു കൊണ്ട് ഇത് നഷ്ടമായെന്ന ഭയം ആർക്കും വേണ്ട. എല്ലാം തങ്ങളുടെ കൈയിൽ ഭദ്രമായി ഉണ്ടെന്നും അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൈമാറാൻ തയാറാണെന്നും ആർ.ജെ.ഡി വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതിയുമായി തേജസ്വി യാദവിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണമായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കേസിലെ പ്രതിയായ സിക്കന്ദർ പ്രസാദ് യാദവേന്ദുവുമായി തേജ്വസിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇയാൾക്ക് ഗസ്റ്റ്ഹൗസുകളിലും മറ്റും താമസസൗകര്യം നൽകിയിരുന്നത് തേജസ്വിയായിരുന്നുവെന്നും ആരോപിച്ചിരുന്നു.

പ്രതിക്ക് താമസസൗകര്യമൊരുക്കാനായി ഗസ്റ്റ്ഹൗസുകളിലെ ജീവനക്കാർക്ക് അയച്ച മെസേജുകൾ ത​െന്റ കൈവശമുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ബിഹാർ ഉപമുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

crime

യു.പിയിൽ എസ്.പി നേതാവ് കൊല്ലപ്പെട്ടു; ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

വെള്ളിയാഴ്ച രാത്രിയാണ് ഓം പ്രകാശ് സിങ് എന്നയാളെ വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

Published

on

യു.പിയിലെ  ഗോണ്ട ജില്ലയിൽ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഓം പ്രകാശ് സിങ് എന്നയാളെ വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

പോസ്റ്റ്‌മോർട്ടം നടത്തി സിങിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തെങ്കിലും അന്ത്യകർമങ്ങൾ നടത്താൻ വീട്ടുകാർ വിസമ്മതിച്ചു. പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകൾ നടത്തുകയുള്ളൂവെന്ന് വീട്ടുകാർ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് യോഗേഷ് പ്രതാപ് സിങ്, മുൻ എം.എൽ.എ ബൈജ്‌നാഥ് ദുബെ, മറ്റ് പാർട്ടി നേതാക്കളും അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിരുന്നു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (വെസ്റ്റ്) രാധശ്യാം റായിയും കേണൽഗഞ്ച് പൊലീസ് സർക്കിൾ ഓഫീസർ ചന്ദ്രപാൽ ശർമ്മയും സംഭവസ്ഥലത്തെത്തി. ഉടൻ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.

സിങിന്‍റെ ഭാര്യ നീലത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരസ്പൂർ നഗർ പഞ്ചായത്തിലെ ബി.ജെ.പി കൗൺസിലറായ ഉദയ്ഭൻ സിങ് എന്ന ലല്ലൻ സിങ്, അദ്ദേഹത്തിൻ്റെ മൂന്ന് ആൺമക്കൾ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ഭർത്താവിനെയും മകനെയും മർദിച്ചുവെന്നും രണ്ട് തവണ തങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നും നീലം പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് നടപടിയുണ്ടായില്ല. മുമ്പ് നൽകിയ പരാതികളിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ തന്‍റെ ഭർത്താവ് ജീവിച്ചിരിക്കുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

EDUCATION

12ാം ക്ലാസിൽ തോറ്റ വിദ്യാർഥിനിക്ക് നീറ്റ് പരീക്ഷക്ക് 705 മാർക്ക്! സംഭവം ഗുജറാത്തിൽ

നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥിനിയുടെ 12ംാ ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യു.ജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും പങ്കുവെച്ചത്.

Published

on

ചോദ്യ പേപ്പര്‍ ചോര്‍ച്ചയടക്കം 2024ലെ നീറ്റ് യു.ജി പരീക്ഷക്കെതിരെ നിരവധി വിവാദങ്ങളാണ് മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. അതിനെ സാധൂകരിക്കുന്ന നിരവധി വിവരങ്ങളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് ഗുജറാത്തില്‍ 12ാം ക്ലാസില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനിക്ക് നീറ്റ് പരീക്ഷയില്‍ 705 മാര്‍ക്ക് ലഭിച്ച സംഭവം.

നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥിനിയുടെ 12ംാ ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യു.ജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും പങ്കുവെച്ചത്. എന്തൊരു വൈരുധ്യമാണിത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അഹ്മദാബാദില്‍ നിന്നുള്ള പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ ചേര്‍ന്നാണ് പഠിച്ചിരുന്നത്. കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും വിദ്യാര്‍ഥി സമീപത്തെ സ്‌കൂളിലെ ഡമ്മി വിദ്യാര്‍ഥിനിയുമായിരുന്നു.

12ാം ക്ലാസ് പരീക്ഷയില്‍ ഫിസിക്‌സിന് 21ഉം കെമിസ്ട്രിക്ക് 39ഉം ബയോളജിക്ക് 59 ഉം മാര്‍ക്കാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ ഡോക്ടര്‍മാരാണ്. കുട്ടിയുടെ മോശം പഠനനിലവാരത്തില്‍ രക്ഷിതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

രണ്ടുമാസത്തിനുള്ളില്‍ കോച്ചിങ് ക്ലാസില്‍ നിന്നും പെണ്‍കുട്ടി പുറത്താക്കപ്പെട്ടു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ കുട്ടി 720 ല്‍ 705 മാര്‍ക്ക് നേടിയപ്പോള്‍ പലരും ഞെട്ടി. നീറ്റ് സ്‌കോര്‍ പ്രകാരം കുട്ടിക്ക് ഫിസിക്‌സിന് 99.8 ശതമാനവും കെമിസ്ട്രിക്ക് 99.1 ശതമാനവും ബയോളജിക്ക് 99.9 ശതമാനവും മാര്‍ക്കാണ് ലഭിച്ചത്. നീറ്റ് സ്‌കോര്‍ അനുസരിച്ച് ഈ വിദ്യാര്‍ഥിക്ക് ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ഉറപ്പാണെങ്കിലും 12ാം ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് പോലും ലഭിക്കാത്തത് അതിന് തടസ്സമായി.

Continue Reading

india

മാധ്യമ സ്വാതന്ത്ര്യം; രാഹുൽ ഗാന്ധിക്ക് കത്തെഴുതി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ

സർക്കാർ കൊണ്ട് വന്ന നിയമങ്ങൾ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.

Published

on

 മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പാർലമെൻ്റിൽ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ(ഇ.ജി.ഐ). മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ്  നീക്കം.
സർക്കാർ കൊണ്ട് വന്ന നിയമങ്ങൾ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.
‘മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമ നിർമാണത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടന്നിട്ടില്ല. നിയമങ്ങളുടെ കരട് തയ്യാറാക്കുന്നതിലും പാസാക്കുന്നതിലും വ്യക്തമായ അഭിപ്രായം തേടാതെയാണ് ഗവൺമെൻ്റ് നടപടിയെടുത്തത്,’ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട് (2023), ബ്രോഡ്‌കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ (2023), പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ആനുകാലിക നിയമം (2023), ഐ.ടി റൂൾസ് 2021 എന്നിവ ഉൾപ്പെടെയുള്ള നിയമനിർമാണ നടപടികളെക്കുറിച്ച് കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ മാധ്യമങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കണമെന്നും ആവശ്യമായ ഭേദഗതികൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ‘ഒരു ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം സുപ്രധാനമാണെന്ന് ഞങ്ങൾ
വിശ്വസിക്കുന്നു.
എന്നാൽ ഇന്നത്തെ അവസ്ഥയിൽ മാധ്യമ സ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിന് നിയമനിർമ്മാണ നടപടികൾ പുനഃപരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു.
നിയമാനുസൃതമായ പത്രപ്രവർത്തനം നിയമങ്ങളിലൂടെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Continue Reading

Trending