kerala
കേസുകൾ പിൻവലിക്കാതെ ഇടതു സർക്കാറിന്റെ വഞ്ചന;
പൗരത്വ പ്രക്ഷോഭകരെ സഹായിക്കാൻ യൂത്ത് ലീഗിന്റെ 20 രൂപ ചാലഞ്ച്
പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്.
പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചുമത്തപ്പെടുന്ന പിഴ സംഖ്യ ജനകീയ സമാഹാരണത്തിലൂടെ ശേഖരിക്കാനൊരുങ്ങി മുസ്ലിം യൂത്ത്‌ലീഗ്. പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ വോട്ട് നേടി അധികാരത്തിലേറിയതിന് ശേഷം സർക്കാർ മലക്കംമറിഞ്ഞിരിക്കുകയാണെന്നും ഈ വിഷയത്തിൽ സി.പി.എം പുലർത്തുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. സി പി എം നേതാക്കൾ പ്രതികളായ പല കേസുകൾ പിൻവലിക്കുകയും കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിനായി ഖജനാവിൽ നിന്നും ചിലവഴിക്കുകയും ചെയ്യുന്ന സർക്കാർ ആണ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭീമമായ പിഴ സംഖ്യ ഈടാക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേരളത്തിൽ ഒഴികെ കേസുകൾ പിൻവലിച്ച് സർക്കാരുകൾ ഈ സമരത്തോടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകർക്കടക്കം വലിയ തുകയാണ് പിഴ കൊടുക്കേണ്ടിവരുന്നത്. പിഴ സംഖ്യ സമാഹരണത്തിനായി നവംബർ 7ന് ഞായറാഴ്ച ഗൂഗിൾ പേ ചാലഞ്ചിലൂടെ യൂത്ത് ലീഗ് ഫണ്ട് ശേഖരിക്കുകയാണ്. 20 രൂപ ചലഞ്ചിനാണ് ആഹ്വാനം ചെയ്തിട്ടുളളത്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കാളികളായ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ യൂത്ത് ലീഗ് ക്യാമ്പയിനിൽ പങ്കു ചേരും.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
kerala
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
GULF8 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories20 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

