മുസ്‌ലിമായതിനാലാണ് ബോറിസ് ജോണ്‍സസണ്‍ന്റെ മന്ത്രിസഭയില്‍ നിന്ന് തന്നെ പുറത്തായതെന്ന് വനിതാ എംപി നുസ്‌റത്ത് ഗനി.  തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിതായി അവര്‍ വ്യക്തമാക്കി. താന്‍ അപമാനിതയായിയെന്നും വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അതെന്നും അവര്‍ പറഞ്ഞു. സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരണം.

ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു നുസ്‌റത്ത് ഗനി. 49 കാരിയായ ഇവര്‍ ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രി കൂടിയായിരുന്നു. 2018ല്‍ മന്ത്രിയായ നുസ്‌റത്തിന് 2020ല്‍ നടന്ന പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.  മന്ത്രിസഭയില്‍ നിന്ന് പുറത്തായത് തന്റെ പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ലെന്നും ഒരിക്കല്‍ എംപി സ്ഥാനം രാജിവയ്ക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നെന്നും അവര്‍ തുറന്നുപറഞ്ഞു.